അന്‍പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ എട്ട് മരണം; പലരുടേയും നില അതീവ ഗുരുതരം

ചണ്ഡീഗഡ്: കനത്ത പുകമഞ്ഞ് കാരണം അന്‍പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ഹരിയാനയില്‍ അപകടം. സ്‌കൂള്‍ ബസ് ഉള്‍പ്പടെ കൂട്ടിയിടിച്ചപ്പോള്‍ എട്ടോളം പോര്‍ മരിച്ചതായിട്ടാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കുകളുണ്ട്. പലരുടേയും നില അതീവ ഗുരുതരമാണ്. ഡല്‍ഹിയേയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന റോഹ്തക്-റെവാരി ഹൈവേയിലാണ് ഇന്ന് രാവിലെ അപകടം നടന്നത്.

ഹരിയാനയിലെ ഝജ്ജാര്‍ മേല്‍പാതയ്ക്ക് സമീപമാണ് കൂട്ടയിടി ഉണ്ടായത്. പരിക്കേറ്റ പത്തോളം പേരുടെ നില ഗുരുതരമാണ്. അപകടത്തെ തുടര്‍ന്ന് പാതയിലെ രണ്ട് കിലോമീറ്ററോളം ദൂരത്ത് ഗതാഗത കുരുക്കുണ്ടായി. ഹരിയാന മന്ത്രി ഓം പ്രകാശ് ധന്‍കര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഡല്‍ഹി, പഞ്ചാബ്, യു.പി, രാജ്സ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പലഭാഗങ്ങളിലും കനത്ത പുകമഞ്ഞാണ് രാവിലെ രൂപപ്പെടുന്നത്. അഞ്ഞൂറ് മീറ്റര്‍ ദൂരത്തോളം വരെ കാഴ്ച മങ്ങിയ രീതിയിലാണ് മഞ്ഞ് രൂപപ്പെടുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.