ലേഖനം:പുൽക്കൂടിന്റെ പരിമിതിയും ക്രൂശിന്റെ വ്യാപ്തിയും | ബ്ലെസ്സൺ ജോൺ ഡൽഹി

ക്രിസ്തുമസ് ലോകമെമ്പാടും ക്രൈസ്തവ സമൂഹം ഒരു ആഘോഷമായി കൊണ്ടാടുമ്പോൾ നിശ്ചയമായും സന്തോഷമുളവാകുന്ന അവസരങ്ങൾ ആണ്, അത് അതിന്റെ അർത്ഥത്തിൽ സ്വീകരിക്കുന്നു എങ്കിൽ. കാരണം കർത്താവിന്റെ ജനനം യാദൃച്ഛികമല്ല. പ്രവാചകന്മാർ മുഗാന്തിരം അരുളിച്ചെയ്ത “വചന നിവൃത്തിയായിരുന്നു കർത്താവിന്റെ ജനനം “മറ്റൊരു ജന്മത്തിനും ഈ ഭൂമിയിൽ ചെയ്‍വാൻ കഴിയാത്ത ഒരു കർത്തവ്യം അവനു ചെയ്‍വാനുണ്ടായിരുന്നു.

“പുതിയ ഒരു സൃഷ്ടി ആദ്യന്തികമായി പുതിയ ഒരു സൃഷ്ടിയെ മെനയുക എന്നതായിരുന്നു വചനം മനുഷ്യനായി ഈ ഭൂവിൽ അവതരിക്കുവാൻ കാരണമായി തീർന്നത്. അങ്ങനെയെങ്കിൽ വാസ്തവത്തിൽ നമ്മുടെ ആഘോഷങ്ങൾ സന്തോഷിപ്പിക്കുന്നതോ ?പുതിയ ഒരു സൃഷ്ടിയെ നമ്മളിൽ ഉളവാക്കുവാൻ കർത്താവിനു കഴിയുന്നില്ലെങ്കിൽ ക്രിസ്തുമസ് എന്ന ആഘോഷത്തിലൂടെ നാം വെളിവാക്കുന്ന സന്തോഷം യേശു ക്രിസ്തുവിന്റെ ജനനത്തെ പരിഹസിക്കുവാനോ?
സ്വർഗം സന്തോഷിക്കുന്നത് ഒരുവന്റെ രക്ഷയിലാണ് എന്ന് വചനം പറയുന്നു
ലൂക്കോസ് 15:10 അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
കർത്താവ് ഈ ഭൂമിയിൽ വന്നത് പാപികൾക്കായി ആണ്. മർക്കൊസ് 2:17 യേശു അതു കേട്ടു അവരോടു: “ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാൻ വന്നതു” എന്നു പറഞ്ഞു.

വാസ്തവമായി (ക്രിസ്തുമസ്സ് )
കർത്താവിന്റെ ജനനം നമ്മുടെ ജീവിതത്തിൽ ഒരു സന്തോഷമോ?
യാദാർത്ഥമായി ഈ സന്തോഷം പ്രാപിക്കുന്നു എങ്കിൽ പ്രത്യേകമായ ഒരു ദിവസം വേർതിരിക്കേണ്ട ആഘോഷത്തിന്.കർത്താവിന്റെ ജനനം നമ്മുടെ ജീവിതത്തിൽ അര്ഥമുള്ളതാക്കുന്നതിൽ സന്തോഷിക്കുന്നവരായി തീരുംനാം. ഈ ക്രിസ്തുമസിന് യഥാർത്ഥമായി മനസ്സിൽ തട്ടി ഒന്ന് പാടുവാൻ കഴിയുമോ “എന്റെ ഇഷ്ടം ഒന്നും വേണ്ട പ്രിയനേ അങ്ങേ ഇഷ്ടം എന്നിൽ പൂര്ണമാക്കേണേ “നമ്മുടെ ആഘോഷം
ഒരു വൺ വേ ആഘോഷമാണോ കർത്താവിന്റെ ജനനം നമ്മളിൽ അര്ഥവത്താക്കുന്നില്ല എങ്കിൽ നമ്മൾ ആഘോഷിക്കുമ്പോൾ കർത്താവ് അവിടെ ദുഃഖിക്കുക ആണ് .ഇന്നവൻ പുൽക്കൂട്ടിൽ കിടക്കുന്ന കുഞ്ഞല്ല .
എനിക്കും നിങ്ങൾക്കും വേണ്ടി തന്റെ അവസാന തുള്ളി രക്തവും നൽകി നമ്മെ ഒരു പുതിയസൃഷ്ടിയായി കാണുവാൻ ആഗ്രഹിക്കുന്ന ദൈവമാണവൻ.

ഈ ക്രിസ്തുമസ് എനിക്ക് മാത്രം സന്തോഷം നൽകുന്ന ഒരു ക്രിസ്തുമാസോ.
ഒരു പുതിയ സൃഷ്ടി എന്ന ദൈവീക താല്പര്യം നമ്മിൽ പൂര്ണമോ
നമ്മുക്ക് തീരുമാനിക്കാം.” നമ്മുടെ ചിന്തകൾ ഇപ്പോഴും പുൽക്കൂടിന്റെ പരിധിയിലോ അതോ ക്രൂശിന്റെ വ്യാപ്തിയിലോ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.