റാഫാ റേഡിയോ ആപ്പ് ഡൗൺലോഡ് ചെയ്യൂ; സംഗീതത്തോടൊപ്പം ക്രൈസ്തവ എഴുത്തുപുരയും വായിക്കൂ

ദുബായ്: ക്രൈസ്തവ എഴുത്തുപുരയുടെ സഹോദര പ്രവർത്തനവും മലയാളി ക്രൈസ്തവരുടെ ഇഷ്ട സംഗീത റേഡിയോയുമായ റാഫാ റേഡിയോ കൂടുതൽ പുതുമകളോടെ അതിന്റെ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ നവീകരിച്ചു പുറത്തിറക്കി.

ഇനി മുതൽ ഗാനങ്ങൾ കേൾക്കുന്നതിനോടൊപ്പം വാർത്ത വായിക്കുവാനും ആപ്പിൽ സൗകര്യം ഓർക്കിയിട്ടുണ്ട്. അതുപോലെ തന്നെ റാഫാ മീഡിയ പുറത്തിറക്കിയ ഹിറ്റ് ആൽബമായ ‘അവൻ കൃപയും’ സൗജന്യമായി ഡൗൺലോഡ് ചെയ്യുവാനും കേൾക്കുവാനുമുള്ള സൗകര്യവും പുതിയ ആപ്പിൽ ഒരുക്കിയിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ജനപ്രിയ റേഡിയോ ആയി മാറിയ സംഗീത റേഡിയോ ആണ് റാഫാ റേഡിയോ. പ്ലേയ് സ്റ്റോറിൽ ലഭ്യമാകുന്ന ഒട്ടു മിക്ക റേഡിയോ ആപ്പുകളിലും ഇപ്പോൾ റാഫാ റേഡിയോ ലഭ്യമാണ്. അതുപോലെ തന്നെ ഇന്റർനെറ്റ് റേഡിയോ ലഭ്യമാകുന്ന പുതിയ മ്യൂസിക് പ്ലേയേറുകളിൽ ഒട്ടുമിക്കതിലും റാഫാ റേഡിയോ ലഭ്യമാണ്. ഏകദേശം പതിനായിരത്തോളം അപ്ലിക്കേഷൻ പ്ലേയ് സ്റ്റോറിൽ മാത്രം ഇതിനോടകം ഡൌൺലോഡ് ചെയ്തുകഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ ഇപ്പോഴുള്ള എല്ലാ ക്രിസ്തീയ സംഗീത റേഡിയോകളെക്കാളും കൂടുതൽ ആണ് റാഫയുടെ ഡൌൺലോഡ് നിരക്ക്. ആപ്പിൾ പ്ലാറ്റഫോമിലും റാഫയ്ക്ക് മികച്ച നിലയിൽ ശ്രോതാക്കളുണ്ട് എന്ന് അണിയറ ശിൽപികൾ അറിയിച്ചു.

ആപ്പ് ലിങ്ക് ചുവടെ:

post watermark60x60

https://play.google.com/store/apps/details?id=com.philipkmathew.rafaradio

-ADVERTISEMENT-

-ADVERTISEMENT-

You might also like