അനുസ്മരണം: ഞാൻ അടുത്തറിഞ്ഞ പാസ്റ്റർ റ്റി.റ്റി. തോമസ് | ഫിന്നി കാഞ്ഞങ്ങാട്

ബഹറിനിൽ ഉണ്ടായിരുന്ന സമയത്ത് റ്റി.റ്റി അച്ചായനെ കാണുവാനും പരിചയപ്പെടുവാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ
വളരെ കർക്കശകാരനാണ് എന്ന് തോന്നുമെങ്കിലും അടുത്തിടപഴകിയാൽ വളരെ സ്നേഹത്തോടും നർമ്മത്തോടും ആരെയും ആകർഷിക്കുന്ന പ്രകൃതമായിരുന്നു റ്റിറ്റി അച്ചായന്റെത്.

ഒരിക്കൽ തന്റെ ഭവനത്തിൽ അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് സന്ദർശിക്കുവാൻ പ്രിയ ബോബിച്ചായനോടൊപ്പം (ശാരോൻ ഫേലോഷിപ്പ് ചർച്ച്, ബഹ്റിൻ) അവസരമുണ്ടായി. ഒരു എഴുത്തുകാരൻ എന്നറിഞ്ഞപ്പോൾ അദ്ദേഹം വളരെ അഭിനന്ദിക്കുകയും തന്റെ വർഷങ്ങളായി എഴുതി വെച്ചിരിക്കുന്ന നിരവധി എഴുത്തുകളും ധ്യാന ചിന്തകളും എന്നെ കാണിക്കുകയും ചെയ്തു. വളരെ അർത്ഥവത്തായ ചിന്തകളാണ് താൻ എഴുതി സൂക്ഷിച്ചിരുന്നത്.
“താൻ ഈ പ്രായത്തിലും വേദവിദ്യാർത്ഥിയാണ്, സഭയിലെ ഒരോ മീറ്റിങ്ങുകൾക്കും കൃത്യമായ വചന ധ്യാനവും പ്രാർത്ഥനയും നടത്താറുണ്ട്” അദ്ദേഹത്തിന്റെ ഈ പ്രവർത്തി ഇന്നത്തെ സഭാ ശുശ്രൂഷകർക്ക് മാതൃകയാക്കുവാൻ പര്യാപ്തമാണ്.
തന്റെ ഭവനത്തിൽ നിന്നും ഇറങ്ങുമ്പോൾ പ്രാർത്ഥനയോടും അനുഗ്രഹത്തോടും അദ്ദേഹം പറഞ്ഞയച്ചത് മറക്കാൻ കഴികയില്ല. ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുവാനും താൻ മറന്നില്ല,

50 വർഷങ്ങൾക്ക് മുൻമ്പ് തന്റെ സഹോദരൻ പാസ്റ്റർ റ്റി.റ്റി ജോസഫിനോട് ചേർന്നാണ് അറേബ്യൻ മേഖലയിലെ ആദ്യ മലയാളി സഭ സ്ഥാപിച്ചത്.

post watermark60x60

ബിസ്നസിനായി ബഹ്റിനിലെത്തിയ തൻ ഒരു സഭാ ശുശ്രൂഷകനായി മാറിയത് ദൈവീക നിയോഗപ്രകാരമായിരുന്നു.
ബഹ്റിനിലെ ആത്മിയമേഖലയിൽ മാത്രമായിരുന്നില്ല, വ്യാപാരരംഗത്തും സമൂഹീക – സാംസ്കാരിക രംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. എല്ലാവർക്കും പ്രായങ്കരനായിരുന്ന റ്റിറ്റിച്ചായന്റെ വേർപാട് പെന്തക്കോസ്ത് സമൂഹത്തിന് തീരാനഷ്ടമാണ്. പെന്തക്കോസ്ത് സമൂഹത്തിന്റെ ഒട്ടു വിഷയങ്ങളിലും തന്നാൽ കഴിയുന്ന രീതിയിൽ സഹായിക്കുവാൻ ടിടിച്ചായൻ സധാ സന്നദ്ധനായിരുന്നു.
സഭയെ ഗ്രസിച്ചിരുന്ന സഭാ രാഷ്ട്രീയത്തിലും കസേര – പാനൽ രീതികളിലും അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

തന്റെ ഭൗതീക നന്മകളും ബിസിനസുകളും ഇന്ത്യയുടെ സുവിശേഷികരണത്തിനായി ചിലവഴിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

പ്രിയ റ്റി.റ്റിച്ചായന്റെ വേർപാടിൽ ആഗോള ക്രൈസ്തവ എഴുത്തുപുര കുടുംബം ദു:ഖവും പ്രത്യാശയും രേഖപ്പെടുത്തുന്നു.

ഫിന്നി കാഞ്ഞങ്ങാട്
ക്രൈസ്തവ എഴുത്തുപുര
ജനറൽ പ്രസിഡന്റ്

-ADVERTISEMENT-

-ADVERTISEMENT-

You might also like