ജർമ്മനിയിലെ കാസൽ നഗരത്തിൽ മലയാളി പെന്തക്കോസ്ത് ആരാധന ആരംഭിച്ച് അഡോണായി ചർച്ച്

കാസൽ (ജർമ്മനി): ജർമ്മനിയിലെ മലയാളി ക്രൈസ്തവ സമൂഹത്തിന് ആത്മീയ കൂട്ടായ്മയും ആരാധനാ വേദിയും ഒരുക്കുന്നതിനായി ന്അഡോണായി ഇന്റർനാഷണൽ ചർച്ചിന്റെ നേതൃത്വത്തിൽ കാസൽ നഗരത്തിൽ പുതിയ മലയാളി പെന്തക്കോസ്ത് ആരാധന ആരംഭിച്ചു.

പഠനത്തിനും തൊഴിലിനുമായി ജർമ്മനിയിലെ വിവിധ പ്രദേശങ്ങളിലേക്ക് എത്തുന്ന മലയാളി യുവാക്കളും കുടുംബങ്ങളും ആത്മീയമായി വളരാനും വിശ്വാസ കൂട്ടായ്മയിൽ പങ്കുചേരാനും ഈ ആരാധന സഹായകരമാകുമെന്ന് സഭാ നേതൃത്വം അറിയിച്ചു.

എല്ലാ ഞായറാഴ്ചയും വൈകിട്ട് 3 മണി മുതൽ Dietrich-Bonhoeffer-Haus ,Mönchebergstraße 29, 34125 Kassel എന്ന സ്ഥലത്താണ് ആരാധന ക്രമീകരിച്ചിരിക്കുന്നത്.

Pr. Dr. Isaac Elsadanam ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. കൂടാതെ Bonn, Düsseldorf, Dortmund, Bremen, Munich, Mainz, Kassel എന്നിവ ഉൾപ്പെടെ ജർമ്മനിയിലെ വിവിധ നഗരങ്ങളിലായി അഡോണായി ഇന്റർനാഷണൽ ചർച്ചിന്റെ നേതൃത്വത്തിൽ ആരാധനകളും ആത്മീയ ശുശ്രൂഷകളും നടന്നുവരുന്നതായും ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.