ക്രോസ്സ് ബിയറേഴ്സ് മിഷൻ കോൺഫറൻസ് നാളെയും മറ്റന്നാളും

ഡൽഹി: എൻ.സി.ആർ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രോസ്സ് ബിയറേഴ്സ് മിഷന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ഇവാഞ്ചലിസം ടീം വാർഷിക കോൺഫറൻസും ബൈബിൾ സ്റ്റഡിയും നവംബർ 30, ഡിസംബർ 1 തീയതികളിൽ രാവിലെ 9:30 മുതൽ ഉച്ചക്ക് ശേഷം 4 മണി വരെ ഡൽഹി ആശ്രമം സൺലൈറ്റ് കോളനിയിലുള്ള മസിഹ് മസെലൂബ് ചർച്ചിൽ വച്ച് നടക്കും. ദാനിയേൽ, വെളിപ്പാട് പുസ്തകങ്ങളെ ആസ്പതമാക്കി പാസ്റ്റർ അനിൽ കൊടിത്തോട്ടം ബൈബിൾ ക്ലാസുകൾ എടുക്കും. ക്രോസ്സ് ബിയറേഴ്സ് വോയ്‌സ് സംഗീത ശുശ്രൂഷ നിർവഹിക്കും. ഇൗ കോൺഫറൻസ് ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലും അഡോണായ് മീഡിയ യൂ ട്യൂബ് ചാനലിലും ദർശ്ശിക്കാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like