ശാരോൻ ഫെല്ലോഷിപ് ചർച് ജനറൽ കൺവൻഷനു തുടക്കമായി

 

തിരുവല്ല: പെന്തെക്കോസ്ത് സഭകളുടെ ജനറൽ കൺവൻഷനുകൾക്കു തുടക്കം കുറിച്ചുകൊണ്ട് ശാരോന്‍ ഫെലോഷിപ്പ് ചര്‍ച് ജനറല്‍ കണ്‍വന്‍ഷന്‍ ഇന്ന് തിരുവല്ല കൺവൻഷൻ സ്റ്റേഡിയത്തിൽ പ്രാർത്ഥിച്ചു ആരംഭിച്ചു. സഭയുടെ ജനറല്‍ പ്രസിഡന്‍റ് റവ.ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്തു. സ്രഷ്ടാവായ ദൈവത്തിങ്കൽ നിന്നുള്ള അകൽച്ചയാണ് മനുഷ്യന്റെ സകല പ്രശ്നങ്ങൾക്കും മൂലകാരണം. ദൈവത്തെ മറന്നുള്ള യാത്ര അപകടമാണ്. ഇതു തിരിച്ചറിഞ്ഞ് ദൈവത്തിങ്കലേക്കു മടങ്ങി വരുന്നതാണ് മാനസാന്തരം. ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.പാസ്റ്റർ കെ.റ്റി.തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോൺസൻ കെ.ശമുവേൽ സങ്കീർത്തനം വായിച്ചു. ബ്രദർ റ്റി.ഒ.പൊടിക്കുന്ന് സ്വാഗത പ്രസംഗം നടത്തി. പാസ്റ്റർ വർഗീസ് ജോഷ്വാ പ്രസംഗിച്ചു. ഡോ. കെ. മുരളീധര്‍, റവ. ഡാനിയേല്‍ വില്യംസ്, റവ. സിംജന്‍ സി. ജേക്കബ് എന്നിവരും മറ്റു ദൈവദാസീദാസന്മാരും വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. ‘ദൈവത്തിങ്കലേക്കു മടങ്ങുക’ എന്നതാണ് ചിന്താവിഷയം. പാസ്റ്റേഴ്സ് കോണ്‍ഫറന്‍സ്, സി.ഇ.എം-സണ്‍ഡേസ്കൂള്‍ സംയുക്ത സമ്മേളനം, വനിതാ സമ്മേളനം, മിഷന്‍ കോണ്‍ഫറന്‍സ്, സംയുക്ത സഭായോഗം എന്നിവയും കണ്‍വന്‍ഷനോ ടനുബന്ധിച്ചു നടക്കും. ശാരോൻ റൈറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ദിവസം നടക്കുന്ന സിംപോസിയം സമകാലിക വിഷയങ്ങളിലെ ചർച്ചയ്ക്കുള്ള വേദിയാകും. ശാരോന്‍ ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
പൊതു സഭായോഗത്തോടും കർതൃമേശയോടും കൂടെ കൺവൻഷൻ ഡിസംബർ 2 ഞായറാഴ്ച സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.