സ്ക്രിപ്ച്ചർ സ്കൂൾ ഏകദിന ക്യാമ്പ് ഷാർജയിൽ

ഷാർജ: ഷാർജ ചർച്ച് ഓഫ് ഗോഡ് ചിൽഡ്രൻസ് മിനിസ്ട്രി വിഭാഗമായ സ്ക്രിപ്ച്ചർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് നടത്തപ്പെടുന്നു. “More than CONQUERORS” എന്ന വിഷയത്തെ ആസ്പദമാക്കി ഡിസംബർ 7 nu രാവിലെ വൈകുന്നേരം 5 മണിവരെ യൂണിയൻ ചർച്ച് ഹാൾ നമ്പർ 1 ൽ വച്ച് നടത്തപ്പെടുന്നു. വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന വിഷയങ്ങളിലൂടെ അവരിലേക്ക്‌ ഇറങ്ങി ചെന്ന് സംവദിക്കാൻ പ്രാപ്തരായ കൗൺസിലേഴ്‌സ്, പ്രഗത്ഭ പ്രസംഗകർ എന്നിവരുടെ പ്രത്യേക ടീം ആണ് വിവിധ സെക്ഷനുകൾ നയിക്കുന്നത്. KG 1 മുതൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ വരെ ഉള്ള വിദ്യാർത്ഥികൾക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാം.

ഈ ക്യാമ്പിൽ വിശിഷ്ട അതിഥികളായി പ്രശസ്ത യുവജന കൗൺസിലേഴ്‌സ് ആയ സുജിത് എം. സുനിൽ, ബ്ലെസ്സി എന്നിവർ പങ്കെടുക്കുന്നു.

ഷാർജയിലെയും അജ്മാനിലേയും വിവിധ സഭകളിൽ നിന്നും സംഘടന വ്യത്യാസം ഇല്ലാതെ ഏകദേശം 200 ൽ അധികം വിദ്യാർത്ഥികൾ കൂടിവന്ന് വചനം പഠിക്കുന്നതാണ് സ്ക്രിപ്ച്ചർ സ്കൂൾ എന്ന പ്രവർത്തനം. ക്രിസ്തുവിൽ തളർന്നുപോകാത്ത പാപത്തോടു സമരസപ്പെടാത്ത ദൈവീക അധികാരത്തിൽ നിലനിൽക്കുന്ന ഒരു യുവജന കൂട്ടത്തെ വാർത്തെടുക്കുകയാണ് ഈ ക്യാമ്പിന്റെ ലക്ഷ്യമെന്ന് സ്ക്രിപ്ച്ചർ സ്‌കൂളിനെ പ്രതിനിധീകരിച്ചു ഹെഡ്മാസ്റ്റർ ഗോഡ്‌വിൻ ഫ്രാൻസിസ് ക്രൈസ്തവ എഴുത്തുപുരയോട് അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.