12-ാമത് പെന്തക്കോസ്ത് വാർഷിക കൺവൻഷൻ

വാർത്ത: കെ.ഇ. കർണ്ണാടക ടീം

ബാം​ഗ്ലൂർ: ബാം​ഗ്ലൂരിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ പെന്തക്കോസ്തിന്റെ 12-ാമത് വാർഷിക കൺവൻഷൻ 2018 ഡിസംബർ 9, 10, 11 തീയതികളിൽ ഹെണ്ണൂറിനടുത്തുള്ള സിറ്റി ഹാർവെസ്റ്റ് ഏ.ജി. ചർച്ചിൽ വെച്ച് നടത്തപ്പെടും. പ്രസ്തുത മീറ്റിം​ഗുകളിൽ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും. പാസ്റ്റർ കെ.എസ്. ജോസഫ് (ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് പ്രസിഡണ്ട്), പാസ്റ്റർ റ്റി.ജെ. ബെന്നി (അസി. സൂപ്രണ്ട് – സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് എസ്.ഐ.എ.ജി), പാസ്റ്റർ റ്റി.ഡി. തോമസ് (പ്രസിഡണ്ട് – കെ.യു.പി.എഫ്), പാസ്റ്റർ എം.ഐ.ഈപ്പൻ (കർണ്ണാടക ശാരോൻ അസ്സംബ്ലി), പാസ്റ്റർ സി.വി. ഉമ്മൻ (ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ​ഗോഡ് കർണ്ണാടക കോ-ഓർഡിനേറ്റർ), പാസ്റ്റർ ഇ.ജെ. ജോൺസൺ (കൗൺസിൽ സെക്രട്ടറി, ചർച്ച് ഓഫ് ​ഗോഡ് ഫുൾ ​ഗോസ്പൽ ഇൻ ഇൻഡ്യാ കർണ്ണാടക സ്റ്റേറ്റ്) എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പെന്തക്കോസ്ത് വോയ്സ് ​ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
10-ാം തീയതി രാവിലെ 10 മണിക്ക് ശുശ്രൂഷക സമ്മേളനവും 11-ാം തീയതി രാവിലെ 10 മണിക്ക് മുഖാമുഖം എന്ന പരിപാടിയും ക്രമീകരിച്ചിരിക്കുന്നു. പ്രസ്തുത മുഖാമുഖം പരിപാടിയിൽ ഇന്നത്തെ യുവതലമുറയുടെ ആത്മീക വളർച്ചയ്ക്കുതകുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും പാസ്റ്റർ അനിൽ കൊടിത്തോട്ടം വ്യക്തമായി മറുപടി നൽകുന്നതായിരിക്കുമെന്ന് പെന്തക്കോസ്ത് കൂട്ടായ്മയുടെ നേതാക്കളായ പാസ്റ്റർ ഭക്തവത്സലൻ, ബ്രദർ ബിജു മാത്യു എന്നിവർ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു. പാസ്റ്റർ സജി നിലമ്പൂർ പബ്ലിസിറ്റി കൺവീനറായി പ്രവർത്തിക്കുന്നു. ക്രൈസ്തവ എഴുത്തുപുരയാണ് ഔദ്യാ​ഗിക മീഡിയ പാർട്ട്ണർ.

-ADVERTISEMENT-

-ADVERTISEMENT-

You might also like