ശാരോൻ ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഈ വർഷത്തെ ജനറൽ കൺവൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. നവംബർ 29 വ്യാഴം മുതൽ ഡിസംബർ 2 ഞായർ വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ വെച്ചാണ് കൺവൻഷൻ നടക്കുന്നത്. സഭയുടെ ജനറൽ പ്രസിഡന്റ് റവ.ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. ഡോ.കെ.മുരളീധർ ,റവ.സിംജൻ സി. ജേക്കബ് എന്നിവരും മറ്റു ദൈവദാസീദാസന്മാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ദൈവത്തിങ്കലേക്കു മടങ്ങുക എന്നതാണ് ചിന്താവിഷയം. പാസ്റ്റേഴ്സ് കോൺഫറൻസ്, സി.ഇ.എം.-സൺഡേ സ്‌കൂൾ സംയുക്ത സമ്മേളനം, വനിതാ സമ്മേളനം, മിഷൻ കോൺഫറൻസ്‌, സംയുക്ത സഭായോഗം എന്നിവയും കൺവൻഷനോടനുബന്ധിച്ചു നടക്കും. ശാരോൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷന്റെ സുഗമമായ നടത്തിപ്പിനായി പാസ്റ്റേഴ്സ് ഏബ്രഹാം ജോസഫ്, ജോൺസൻ കെ.സാമുവേൽ എന്നിവർ ജനറൽ കൺവീനർമാരായും പാസ്റ്റേഴ്സ് വി.എം.ജേക്കബ്, റ്റി.വി.ജോൺസൻ, രാജൻ ജോൺ, പാസ്റ്റർ കെ ജോണിക്കുട്ടി(പ്രെയർ), കുര്യൻ മാത്യു, ഏബ്രഹാം മന്ദമരുതി, ജോർജ് മുണ്ടകൻ (പബ്ലിസിറ്റി), സാം കെ.ജേക്കബ്, വർഗീസ് ജോഷ്വാ, ബ്രദേഴ്സ് ജയിംസ് ജോൺ, കെ.ഇ.ജോർജുകുട്ടി, ഏബ്രഹാം ഉമ്മൻ (ഫിനാൻസ്), പാസ്റ്റേഴ്സ് സാം ഫിലിപ്പ്, എ.വി. ജോസ്, ലാലു ഈപ്പൻ (ഫുഡ്), ബോസ് എം.കുരുവിള, ബ്രദർ ഏബ്രഹാം ഉമ്മൻ (അറേഞ്ച്മെൻറ്സ് ), പാസ്റ്റേഴ്സ് ജേക്കബ് ജോർജ് കെ, സാംസൺ പി.തോമസ് (അക്കൊമഡേഷൻ), ബിജു ജോസഫ്, സോവി മാത്യു(ക്വയർ), ജോസഫ് സഖറിയ, റെജി പി.ശമുവേൽ, റ്റി.എം.വർഗീസ്(വോളന്റിയേഴ്സ് ), ബ്രദർ ജോയി സി.ഡാനിയേൽ, പാസ്റ്റർ റ്റി.സി.മാത്യു (ഇൻന്റെണൽ ഓഡിറ്റേഴ്സ് ) എന്നിവർ കൺവീനർമാരായും വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like