ലേഖനം:ഈശ്വരനെ തേടി | ബിജു പി. സാമുവൽ

ഈശ്വരനെ തേടി ഞാൻ നടന്നു, കടലുകൾ കടന്നു ഞാൻ തിരഞ്ഞു, അവിടെയുമില്ലിവിടെയുമില്ലീശ്വരൻ വിജനമായ ഭൂവിലുമില്ലീശ്വരൻ.

കേരളം മുഴുവൻ ഒരു കാലത്തു ഉയർന്നു കേട്ട ഒരു ഗാനത്തിന്റെ ഈരടികളാണിവ.

ദൈവത്തെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടാണ്
ആ ഗാനത്തിൽ വെളിപ്പെടുന്നത്.

ലോകത്തിന് അവരുടെ ദൈവം തേടിപ്പിടിക്കേണ്ട ഒന്നാണ്.
ഇന്നും ലോകം ആ തേടൽ തുടരുന്നു. എന്നിട്ടും കണ്ടെത്താതെ അലയുന്നു.

വിശുദ്ധ ബൈബിളിലെ ദൈവത്തെ തേടി ആരും അലയേണ്ട കാര്യം ഇല്ല. ആ ദൈവം മനുഷ്യനെ തേടി വരുന്ന ദൈവമാണ്.

ആദ്യ മനുഷ്യൻ പാപം ചെയ്തു കഴിഞ്ഞപ്പോൾ ദൈവത്തെ തേടി നടന്നില്ല, അവൻ ഓടി ഒളിക്കുകയായിരുന്നു.

ദൈവത്തിന്റെ നിയമങ്ങൾക്കു വിരുദ്ധമായി ജീവിക്കുന്ന മനുഷ്യൻ ദൈവത്തിൽ നിന്നും മനപ്പൂർവമായി അകന്നു നടന്നു എന്നു വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നു.

പാപം ചെയ്തപ്പോൾ ഓടി ഒളിച്ച ആദാമിനെ തേടി ദൈവം ഇറങ്ങി വരുകയായിരുന്നു,
അവനെ രക്ഷിക്കുവാൻ.

പരിമിതി ഉള്ള മനുഷ്യൻ തന്റെ പരിധിക്കുള്ളിൽ നിന്ന്,
സമയത്തിനും കാലത്തിനും അതീതനായ
ദൈവത്തെ എങ്ങനെയാണ് കണ്ടെത്താൻ കഴിയുന്നത്?.

ഈശ്വരനെ തേടി അലഞ്ഞു എന്നു പറയുന്ന
നാം പരമാർത്ഥത്തിൽ ഈശ്വരനെ വിട്ട് ഓടി അഴലുകയായിരുന്നു.

അതുകൊണ്ട് ഓട്ടം നിർത്തു. ദൈവത്തോട് പുറം തിരിഞ്ഞു നിൽക്കാതെ മടങ്ങി വരൂ,
നമ്മെ തേടി വരുന്ന ദൈവത്തിലേക്ക്….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.