പാളം മുറിച്ചു കടക്കവെ ട്രെയിൻ തട്ടി അഞ്ച് പേര്‍ മരിച്ചു

ബിഹാര്‍: റെയില്‍ പാളം മുറിച്ചു കടക്കവെ അപകടത്തില്‍പെട്ട് അഞ്ച് പേര്‍ മരിച്ചു. ബിഹാറിലെ കൈമുര്‍ ജില്ലയിലെ ബാബുവയിലാണ് അപകടം ഉണ്ടാകുന്നത്. വെള്ളിയാഴ്ച വൈകുംനേരം 5:30-ഓടെയാണ് അപകടം ഉണ്ടാകുന്നത്.

സംഭവം ഇങ്ങനെ: 18612 (ഡി. എന്‍) വാരണാസി-റാഞ്ചി ഇന്റര്‍സിറ്റി എക്സ്പ്രസ്സ്, ബാബുവ സ്റ്റേഷനിലെ പ്ലാറ്റഫോം നമ്ബര്‍ മൂന്നില്‍ എത്തി. ട്രെയിന്‍ പ്ലാറ്റഫോമില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ നല്ല തിരക്ക് ഉണ്ടായിരുന്നു. തിരക്ക് ഒഴിവാക്കാനായി ചിലര്‍, പ്ലാറ്റഫോം ഇല്ലാത്ത മറു വശത്തെ വാതില്‍ വഴി ചാടി ഇറങ്ങി. ഈ സമയം, ഹവറായില്‍ നിന്നും ലാല്‍കോനിലേക്ക് പോകുന്ന ലാല്‍കോന്‍ എക്സ്പ്രസ്സ് പ്ലാറ്റഫോമിലേക്ക് എത്തുകയായിരുന്നു. ഈ സമയമാണ് പാളം മുറിച്ചു കടക്കുകയായിരുന്ന, നാല് സ്ത്രീകളും ഒരു പുരുഷനും അപകടത്തില്‍ പെട്ട് മരിക്കുന്നത്.

സംഭവത്തില്‍, ആറ്‌ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ക്ക് ഗുരുതരമായ പരുക്കുകള്‍ ഉണ്ട്. റെയില്‍വേ ഓവര്‍ ബ്രിഡ്ജ് ഉപയോഗിക്കാതെ പാളം മുറിച്ചു കടന്നതാണ് അപകടത്തിന് ഇടയാക്കിയത്. അപകടത്തെ തുടര്‍ന്ന് മൂന്ന് ട്രാക്കുകളിലൂടെയുള്ള ട്രെയിനുകളുടെ ഗതാഗതം രണ്ട് മണിക്കൂറുകള്‍ക്കായി നിര്‍ത്തി വെച്ചു. അപകടം റിപ്പോര്‍ട്ട് ചെയ്ത ഉടനെ തന്നെ, ജില്ലാ ഭരണകൂടത്തില്‍ നിന്നും പോലീസില്‍ നിന്നും ആളുകള്‍ സ്ഥലത്ത് എത്തി. മരിച്ച ആളുകളെ തിരിച്ചറിഞ്ഞ ശേഷം മൃദദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വിട്ടയച്ചു. പരിക്കേറ്റവരെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.