യു.പിയില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ച് മരണം

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

post watermark60x60

റായ്ബറേലിയിലെ ഹര്‍ചന്ദന്‍പൂര്‍ സ്റ്രേഷന് സമീപത്ത് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. മാല്‍ഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്‌സ്‌പ്രസിന്റെ എഞ്ചിനും അഞ്ച് ബോഗികളുമാണ് പാളം തെറ്റിയത്. പാളം തെറ്റാനുണ്ടായ കാരണം അറിവായിട്ടില്ല.

അപകടവിവരം അറിഞ്ഞ് ലക്‌നൗവിലും വാരാണസിയില്‍ നിന്നും ദുരന്തനിവാരണ സേനാംഗങ്ങള്‍ അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനിയും റായ്ബറേലിയിലേക്ക് പോയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ നല്‍കാനും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

-ADVERTISEMENT-

You might also like