മൈക്കിള്‍ വരുന്നു; അമേരിക്ക വീണ്ടും ചുഴലിക്കാറ്റ് ഭീതിയില്‍

മയാമി: ഫ്ളോറിഡ ലക്ഷ്യമാക്കി മൈക്കിള്‍ കൊടുങ്കാറ്റ് വരുന്നു. മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗതയിലാണ് മൈക്കിള്‍ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ കൊടുങ്കാറ്റ് തീരപ്രദേശങ്ങളില്‍ വീശിയടിക്കുമെന്നാണ് റിപ്പോര്‍ട്ട്. അലബാമ, ഫ്ളോറിഡ, ജോര്‍ജിയ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. കാറ്റഗറി രണ്ടിലാണ് കൊടുങ്കാറ്റിനെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. തീരദേശത്ത് താമസിക്കരന്നവരെ ഒഴിപ്പിച്ചു തുടങ്ങി.

-ADVERTISEMENT-

-ADVERTISEMENT-

You might also like