സേലം – ഈറോഡ് റൂട്ടിൽ വാഹനാപകടം തുടർകഥയാകുന്നു

ബിനു ജോസഫ് വടശ്ശേരിക്കര

കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളിൽ കേരളത്തിലേക്ക് വരുന്ന രണ്ടാമത്തെ ബസ് ആണ് അപകടത്തിൽപ്പെടുന്നത്. ഓഗസ്റ്റ് പതിനൊന്നാം തീയതി നടന്ന അപകടത്തിൽ സിസ്റ്റർ അജ്ഞലി പോളും മകനും കൂടാതെ ഒരു പ്രഫസർ അടക്കം 7 ഓളം പേർ മരണമടഞ്ഞിരുന്നു. ഇന്നലെ രാത്രിയിൽ നടന്ന അപകടത്തിൽ ഷാനോ തര്യനും പ്രഫ. ജിം ജേക്കബും അടക്കം എഴിലധികം പേരാണ് മരണമടഞ്ഞത്. പലരുടെയും നില ഗുരുതരമാണ്. രണ്ട് അപകടങ്ങളും കിലോമീറ്ററുകളുടെ വ്യത്യാസത്തിൽ കൃഷ്ണഗിരിക്ക് സമീപമാണ് ഉണ്ടായത്. രണ്ട് അപകടങ്ങളുടെയും കാരണം ലോറി തന്നെയായിരുന്നു. കേരളത്തിലേക്കുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും ആളുകൾ മരണപ്പെടുന്നതും തുടർക്കഥയായി മാറുന്നത് ദുരൂഹതയുളവാക്കുന്നു.
ഇടക്കാലങ്ങളിൽ വേളാങ്കണ്ണിയിലേക്ക് പോകുന്ന വാഹനങ്ങൾ സൂക്ഷിക്കണം എന്നുള്ള നിർദ്ദേശങ്ങൾ വാട്സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിച്ചിരുന്നു. വാഹനങ്ങളെ അപകടത്തിലാക്കാൻ മാഫിയാസംഘങ്ങൾ പ്രവർത്തിക്കുന്നതായും മറ്റും വാർത്തകൾ വന്നിരുന്നു. ഈ വാർത്തകളെയും ഈ അപകടങ്ങളെയും ചേർത്തുവായിക്കുമ്പോൾ എവിടെയോ ഒരു പന്തികേട് തോന്നാതിരിക്കാൻ സാധ്യതയില്ല. എല്ലാ ദിവസവും ആയിരക്കണക്കിന് ആളുകളാണ് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി യാത്ര ചെയ്യുന്നത്. സിസ്റ്റർ അഞ്ജലി പോളിൻറ ഭർത്താവ് പാസ്റ്റർ ജിജോ പറയുന്നത്: “അവർ യാത്ര ചെയ്ത ബസ്സിലെ ഡ്രൈവർ ഉറങ്ങിയില്ല എന്ന് തറപ്പിച്ചു പറയുമ്പോഴും അപകടം എങ്ങനെ നടന്നുവെന്ന് ഇപ്പോഴും വ്യക്തമല്ല.” ഇതിൻറെ പുറകിൽ പ്രവർത്തിക്കുന്ന ചില സംഘങ്ങൾ ഉണ്ടെന്നുള്ള സംശയം കൂടുതൽ ദൃഢമാക്കുകയാണ്.
“ധർമ്മപുരി സേലം റൂട്ടിൽ സ്ഥിരം അപകടം ഉണ്ടാകാറുണ്ട്…. എല്ലാ ദിവസവും വാർത്ത വരുന്നുണ്ട്”
ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന പാസ്റ്റർ ബിജു ജോൺ തന്റെ ഫേസ്ബുക്ക് പേജിൽ എഴുതി.
അവയവ മാഫിയകളും സംഘവും ഇങ്ങനെയുള്ള അപകടങ്ങളുടെ പുറകിൽ പ്രവർത്തിക്കുന്നതായി സംശയിച്ച് വരുന്നു. പ്രതീക്ഷയോടെ യാത്രതിരിക്കുന്ന പലരും അപകടത്തിൽപ്പെട്ട മരണത്തിലേക്ക് നയിക്കപ്പെടുന്നത് മലയാളികളുടെ ഇടയിൽ വല്ലാത്ത പരിഭ്രമവും പേടിയും ഉണ്ടാക്കിയിട്ടുണ്ട്. കൃഷ്ണഗിരി പോലെ വിജനമായ ഹൈവേകളാണ് അപകടങ്ങൾ കൂടുതലും ഉണ്ടാക്കുന്നത്. ദീർഘദൂര യാത്രക്കാർക്ക് പ്രത്യേകം ശ്രദ്ധിക്കുക. തുടർച്ചയായി അപകടങ്ങൾ നേരിടുന്ന ഇത്തരം സ്ഥലങ്ങളിലൂടെയുള്ള അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.