ചരിത്രത്തില്‍ ആദ്യമായ് ഈജിപ്തില്‍ ഒരു ക്രിസ്ത്യന്‍ വനിതക്ക് ഗവര്‍ണ്ണര്‍ സ്ഥാനം

ജിപ്തില്‍ ക്രെെസ്തവ വിശ്വാസിയായ ആദ്യ വനിത ഗവർണ്ണർ ചുമതലയേറ്റു. ഡാമിയേറ്റാ നഗരത്തിന്റെ ഗവർണ്ണറായി മനാൽ മിഖായേൽ എന്ന അൻപത്തിയൊന്നുകാരിയാണ് കഴിഞ്ഞ ദിവസം ചുമതലയേറ്റത്. സമീപകാലത്തായ് ഈജിപ്തില്‍ ക്രിസ്ത്യനികളോട് സ്വീകരിക്കുന്ന മൃദു നിലപാടിന്‍റെ ഭാഗമായാണിത് എന്നാണ് നിരീക്ഷകർ ചൂണ്ടി കാണിക്കുന്നത്.

ഈജിപ്തില്‍ ജനസംഘ്യയുടെ പത്തു ശതമാനത്തിലധികം ക്രൈസ്തവര്‍ ആണെങ്കിലും, സുപ്രധാന പദവികള്‍ അലങ്കരിക്കുന്ന ക്രിസ്ത്യാനികള്‍ കുറവാണ്. മാത്രമല്ല, ജിഹാദി ആക്രമണങ്ങള്‍ക്കും അടുത്തകാലത്തായ് ഈജിപ്ത്തിലെ ക്രൈസ്തവര്‍ വിധേയരാകുന്നു. രാഷ്ട്രീയത്തില്‍ സജീവമാണെങ്കിലും, അടിയുറച്ച ക്രൈസ്തവ വിശ്വാസിയാണ് മനാൽ മിഖായേൽ. മുന്‍ ഭരണാധികാരികളില്‍ നിന്നും വത്യസ്തമായ് ഈജിപ്ത് പ്രസിഡന്റ്‌ അബ്ദൽ ഫത്താ അൽ സിസിയും ക്രിസ്തവരോട് പൊതുവേ മൃദു സമീപനമാണ് സ്വീകരിച്ചുപോരുന്നത്. അധികാരമേറ്റതിന് ശേഷം നിരവധി തവണ തവണ അൽ സിസി, കെയ്റോയിലെ കോപ്റ്റിക്ക് ആസ്ഥാന കത്തീഡ്രല്‍ ദേവാലയത്തില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അൽ സിസിയുടെ നിരന്തര ശ്രമ ഫലമായാണ് മോസ്ക്കുകൾക്കു നൽകുന്ന അതേ അവകാശം ക്രെെസ്തവ ദേവാലയങ്ങൾക്കും നൽകാനുള്ള നിയമം ഈജിപ്തിലെ നിയമനിര്‍മ്മാണസഭ 2016-ൽ പാസാക്കിയത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.