ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം എത്തിക്കാൻ ഐ.പി.സി പ്രാദേശിക സഭകളിൾ പ്രത്യേക സ്തോത്രകാഴ്ച്ച എടുക്കുന്നു

കുമ്പനാട്: കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി അടുത്ത ഞായറാഴ്ച്ച (9.9.2018) ലോകമെങ്ങുമുള്ള പതിനായിരത്തിലധികം പ്രാദേശിക സഭകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സ്തോത്രകാഴ്ച്ചയെടുക്കുമെന്നും പ്രസ്തുത സ്തോത്രക്കാഴ്ച്ചയും ദുരിതാശ്വാസ  സംഭാവനകളും കുമ്പനാട് ജനറൽ കൗൺസിൽ ഓഫീസിലേക്ക് അയ്ക്കണമെന്നും ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി. ജോൺ അറിയിച്ചു.

തദവസരത്തിൽ, പ്രസ്തുത പ്രവർത്തനത്തിനും, പുനരധിവാസ പദ്ധതിക്കും സംസ്ഥാന പി.വൈ.പി.എയുടെ സഹകരണവും പൂർണ്ണ പിന്തുണയും ഉണ്ടാകുമെന്ന് സംസ്ഥാന പി.വൈ.പി.എ ഭാരവാഹികളും അറിയിച്ചു

-ADVERTISEMENT-

-ADVERTISEMENT-

You might also like