ലേഖനം:വടക്കൻ ബംഗാളിലെ സുവിശേഷ തിളക്കങ്ങൾ | അലക്സ് പൊൻവേലിൽ ബെംഗളൂരൂ.

ബാല്യകാല ഓർമ്മകളിൽ സജീവമായിരുന്നു തപാലാപ്പീസും, തപാലുരുപ്പടികളുമായിവരുന്ന പോസ്റ്റുമാനും, അങ്ങനെ വരുന്നകത്തുകളുടെ കൂട്ടത്തിൽ നമ്മുടെ അതിർത്തി രാജ്യമായ ഭൂട്ടാനിൽ നിന്നും അങ്കിൾ മാസം തോറും മുടങ്ങാതെ അയച്ചിരുന്ന കത്ത് വളരെ ശ്രദ്ധിച്ചിരുന്നു അതിനു കാരണം കത്തുകളിൽ പതിച്ചിരുന്ന വ്യാളിയുടെയും മഞ്ഞുമനുഷ്യന്റേയും  ചിത്രങ്ങളായിരുന്നു, ഏറെ സ്നേഹനിധിയായ എന്റെ അങ്കിൾ  20 വർഷങ്ങൾക്ക് മുൻപ് തന്റെ കർമ്മമേഖലയായ ആ അതിർത്തിപ്രദേശങ്ങളിൽ തന്നെ മരിച്ചടക്കപ്പെടുകയാണുണ്ടായത്, കേട്ടറിവുള്ള  ആ സ്ഥലങ്ങളും അവിടുത്തെ  കാഴ്ചകളും നേരിൽ കാണുവാനും പരിചയപ്പെടാനും  അവസരം ലഭിച്ചത് മൂന്നു വർഷങ്ങൾക്ക് മുൻപാണ്. സുവിശേഷവേലയിൽ സമർപ്പണത്തോടും ഉത്സാഹത്തോടും നിൽക്കുന്ന പാസ്റ്റർ ലൈജു ജോർജും  വടക്കെ ഇന്ത്യയിൽ ഒപ്പം ഉണ്ടായിരുന്ന ഏത് ജനസമൂഹത്തേയും സ്വന്തം ആയികരുതി സ്നേഹിക്കുവാനും കരുതുവാനും അവരിൽ ഒരാളായി മാറുവാൻ കൃപയുള്ള ഫിലിപ്പ് മാത്യവും ഇ യാത്രയുടെ മാറ്റ് വർദ്ധിപ്പിച്ച്  ഞങ്ങളൊടൊപ്പം ഉണ്ടായിരുന്നു,

ഭാരതത്തിന്റെ മറ്റ് എല്ലാ സംസ്ഥാനങ്ങളേ കാളും അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നത് പശ്ചിമബെംഗാളാണ് പ്രത്യേകിച്ചു കോഴി കഴുത്ത് (ചിക്കൻ നെക്ക് ) എന്നു വിശേഷിപ്പിക്കുന്ന സിലിഗുരി ഇടനാഴി ഉൾപ്പെടുന്ന വടക്കൻ ബെംഗാൾ,   സിക്കിമിലേക്കും, നോർത്ത് ഈസ്റ്റേൺ സംസ്ത്ഥാനങ്ങളിലേക്കും, അതിർ രാജ്യങ്ങളിലേക്കും ഉള്ള് പ്രവേശന കവാടം, ടിബെറ്റൻ, ഇസ്ലാം, ഹൈന്ദവ സംസ്കാര കേന്ദ്രമായ രണ്ടാം കൊൽക്കൊത്ത യെന്നും വിശേഷിപ്പിക്കുന്നു ഈ പ്രദേശങ്ങൾ ടൂറിസം മേഖലകൂടിയാണ്. ഭൂട്ടാനുമായി അതിർത്തി പങ്കിടുന്ന  ഇന്ത്യൻ അതിർത്തിയിൽ ജയ്ഗാവോണിൽ നിരവധി ക്രിസ്തീയ പ്രവർത്തങ്ങൾ ഉണ്ട് അതിൽ ഏറിയ പങ്കും കേരളത്തിൽ നിന്നും ദർശനത്തോടെ എത്തിയ സുവിശേഷകരായിരുന്നു,  കെ സി അലെക്സാണ്ടർ എന്ന എന്റെ  അങ്കിളിനേപറ്റി അന്വഷിച്ചപ്പോൾ ഏറെ ഉത്സാഹത്തൊടെ എല്ലാവരും പ്രതികരിച്ചത് ഹൃദയത്തിന് ഏറെ കുളിർമ്മ പകരുന്നതായിരുന്നു. ഭൂട്ടാൻ അതിർത്തിയേ  ഫുന്റ്ഷില്ലിങ്ങ് എന്നറിയപ്പെട്ടിരുന്നു അവിടെയുള്ള  ഭൂട്ടാൻ ഗവണ്മെന്റിന്റെ ഫുഡ് കോർപ്പറേഷനിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ധേഹം, എന്നാൽ താഴെ ജയഗാവോണിലുള്ള എല്ലാ പ്രാർത്ഥനാകൂടിവരവുകളിലും തന്റെ സജീവ സാന്നിധ്യവും സഹകരണവും  ഉണ്ടായിരുന്നു, അവിടെ കണ്ടുമുട്ടിയ ഏവരും ഏറെ ബഹുമാനത്തോടെഅങ്കിളിനേപറ്റി  പഴയകാല അനുഭവങ്ങൾ വിവരിച്ചത് സുവിശേഷവേലയിൽ നിൽക്കുന്ന എനിക്ക് വളരെ പ്രോത്സാഹനമയിരുന്നു, അന്നത്തെ പരിമിതമായ ആ സാഹചര്യത്തിൽ  തന്റെ ഭൗതീക ശരീരം കേർളത്തിൽ എത്തിച്ച് അന്ത്യശുശ്രൂഷകൾ നൽകാൻ സാധിച്ചില്ലെങ്കിലും ജീവിതത്തിൽ ഏറിയ പങ്കും ചിലവഴിച്ച, അലക്സാണ്ടർ എന്ന തന്റെ പേരിനെ അന്വർത്ഥമാക്കിയ (കരുതുന്നവൻ) ഒരു നല്ല ക്രിസ്തീയ സ്വാധീനമാകാൻ കഴിഞ്ഞ ആ മണ്ണിൽ തന്നെ അന്ത്യവിശ്രമം കൊള്ളുന്നതിൽ  ഞങ്ങൾക്ക് അഭിമാനം തോന്നുന്നു. ഇന്ന് നിരവധി ക്രിസ്ത്യൻ മിഷൻ സ്കൂളുകളും നേപ്പാളി,  ബെംഗാളി, ആദിവാസി, കൂടിവരവുകളും  അവിടെ ഉണ്ട്.

ബാംഗ്ളൂരിൽ നിന്ന് യാത്ര പുറപ്പെട്ട ഞങ്ങൾ മൂന്നാം ദിവസം  ഏറെ വൈകിയാണ് ന്യൂ ജല്പായ് ഗുരി റയിൽവേ സ്റ്റേഷനിൽ രാത്രി 12 മണിയോടെയാണ് എത്തിയത് അവിടെ നിന്നും  ഞങ്ങൾക്ക് പോകേണ്ടിയിരുന്നത് ചൾസ എന്ന സ്ഥൽത്തേക്കായിരുന്നു, പ്രഭാതം വരെ  കാത്തിരുന്നതിനു ശേഷം  അവിടെ അടുത്തുള്ള സിലിഗുരി റയിൽവേ  സ്റ്റേഷനിൽ നിന്ന് 7 മണിക്ക്    പുറപ്പെടുന്ന ട്രെയിനിൽ മാൾബസാറിൽ എത്തി അവിടെയുള്ള ഹോട്ടലിൽ ലഗേജ് വച്ചതിനു ശേഷം  ശർമാജിയുടെ ആശ്രമത്തിൽ നടന്ന ലീഡേഴ്സ് മീറ്റിങ്ങിൽ സംബന്ധിപ്പാനായി പോയി,  ചെങ്കുത്തായ മലമുകളിളുള്ള ആ ആശ്രമം  തനി കേരള തനിമയിൽ തന്നെ ആയിരുന്നു പ്ലാവും മാവും നാരകവും അങ്ങനെ സകല ഫലവൃക്ഷങ്ങളുള്ള ഒരു ഉദ്യാനം, മറ്റെ ഭാഗം നിറയേ  തെയില തോട്ടങ്ങളും ആയിരുന്നു, ചക്കയും പൈനാപ്പിളും പഴുത്തു തുടങ്ങിയാൽ ആന ശല്യം രൂക്ഷമായിരിക്കും, 300 ആനകൾ ഒക്കെയാവും ഒരു കൂട്ടത്തിൽ കാണുക, പിന്നെ പുലി പ്രസവസമയങ്ങളിൽ തെയില തോട്ടങ്ങളിൽ വന്നു കിടക്കുന്നത്  അപകട കാരണം ആണ് പലരും അപകടത്തിൽ പെടാറും ഉണ്ട്, തെയില തോട്ടമേഖലയിൽ പ്രവർത്തിക്കുന്ന ജാർഖണ്ട് കാരായ നിരവധി സുവിശേഷകരേ കാണാൻ കഴിഞ്ഞതും, നേപ്പാളുകാരനായ ശർമ്മാജി കേരളിയ രീതിയിൽ ആഹാരം നൽകി ഞങ്ങളെ അയച്ചതും ഏറെ സന്തോഷകരം ആയിരുന്നു.

പിന്നീട് അധികകാലം താമസിച്ചത് കുച്ച് ബീഹാറിലെ മാതാഭംഗ എന്ന സ്ഥലത്തായിരുന്നു തകർന്ന തല എന്നാണ് ആ വാക്കിനർത്ഥം, വഴിയോരങ്ങളിൽ എങ്ങും പൂജാ  നിമജ്ഞന ശേഷിപ്പുകൾ  ബെംഗാളികൾ വിശ്വസിക്കുന്ന അജ്ഞാനത്തിന്റേയും അന്ധകാരത്തിന്റേയും നിമജ്ഞന ശേഷിപ്പികൾ  കാണാമായിരുന്നു ഒരുപക്ഷേ അതായിരിക്കാം മാതാഭംഗാ എന്ന പേരിനാധാരം, അവിടെ ബെഗ്ളാദേശ് അതിർത്തിയിലുള്ള സിതൾകുച്ചി എന്ന പ്രദേശത്തേ ബാവർത്ഥാനാ എന്ന ചെറിയ ഗ്രാമത്തിൽ തന്റെ ഹോമിയോ ക്ലിനിക്ക് നടത്തുന്ന  ഡോക്ടർ ബിശ്വദാസിന്റെ അനുഭവസാക്ഷ്യം ഏറെ ഹൃദയത്തെ സ്പർശിക്കുന്നതായിരുന്നു, തന്റെ ജനനം  വിഭജനത്തിനു മുൻപ് ബെഗ്ളാദേശിലായിരുന്നു, പിന്നീടാണ്, ഭാരതത്തിന്റെ അതിർത്തിഗ്രാമമായ ബാവർത്ഥാനായിൽ വന്നത്, ബെംഗാളിയിലും, അൽപ്പം ഇഗ്ളിഷിലും തന്റെ അനുഭവങ്ങൾ കണ്ണുനീരോടെ പങ്കുവെച്ചത്, ഉറച്ച കമ്മ്യുണിസ്റ്റ് അനുഭാവിയായ തന്റെ ജീവിവിതം യധാർത്ഥ വിപ്ലവ നായകനായ യേശു കീഴടക്കിയതിനു മുഘാന്തരമായത് കാറ്റിൽ പറന്നു വന്ന ഒരു സുവിശേഷ പ്രതിയായിരുന്നു, ആത്മഹത്യാ ചിന്തയുമായി അടുത്ത വനമേഘലയിൽ എത്തിയ തന്റെ കണ്ണിൽ ഉടക്കിയ മണ്ണ് പുരണ്ട് കീറിപറിഞ്ഞ ആ പേപ്പർ കഷണത്തിൽ എഴുതിയ ജീവന്റെ യും സമാധാനത്തിന്റെയും വചനം ആണ് തന്നെ വീണ്ടും ജീവിക്കുവാൻ പ്രേരിപ്പിച്ചത്, അതിന്റെ ഒടുവിൽ രേഖപ്പെടുത്തിയ വിലാസത്തിൽ ബന്ധപ്പെട്ടതും പീന്നീട് ഇന്നുവരെ തന്റെ ആതുരസേവനത്തോട് ചേർന്നു ജീവന്റെ വചനം ഗ്രാമവാസികളെ പഠിപ്പിക്കുന്നു,തന്റെ തലമുറകളും കർത്ത്രുശുശ്രൂഷയിൽ ആയിരിക്കുന്നു,

ദീൻഹട്ട എന്ന കുച്ച് ബീഹാർ ജില്ലയിലെ ബെഗ്ലാദേശിനോട് ഏറെ അടുത്തുള്ള മറ്റൊരു സ്ഥലം മിഷൻ കോപൗണ്ടും അവിടെ യുള്ള ബംഗാളിയായ പാസ്റ്റർ ദീപാങ്കർ, കുച്ച്ബിഹാറിൽ കുഞ്ഞുങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന ശർമ്മിഷ്ഠ, അന്തവിദ്യാലയത്തിലെ കുട്ടികൾ കിലുങ്ങുന്ന ബോളുപയോഗിച്ച് ക്രിക്കറ്റ് കളിക്കുന്നതും, സിലിഗുഡിയിൽ പ്രവർത്തിക്കുന്ന ബരുൺ ദാസ്, യേശുവിന്റെ സ്നേഹം രൂപാന്തരപ്പെടുത്തിയ ഒരു പാട് ആധിവാസി ഗ്രാമങ്ങൾ ഞായറാഴച പല ആരാധനകൾക്ക് നേത്ര്യത്ത്വം കൊടുക്കുന്ന ബിർസാ, രാത്രിയിൽ ബൈക്കിൽ അറിയാതെ ഒറ്റയാനയെ ഇടിച്ചിട്ട് അവിടെ നിന്നും രക്ഷപെട്ട ധീരനായ സുവിശേഷകൻ, ചില ഇടങ്ങളിൽ വെളിയിലിരുന്നാണ് ആരാധന വെയിലുകോണ്ട് ആരാധനയിൽ സംബന്ധിച്ചതും ഒരു മധുരമുള്ള ഓർമ്മയായ് നിൽക്കുന്നു നിരവധി ഭാഷ കൈകര്യം ചെയ്യുന്ന മിലൻ ഗ്രാമവാസികൾക്ക് നല്ല വിദ്യാഭാസം നൽകാൻ സ്കൂളുകൾ നടത്തുന്നു, മലയാള ഭാഷ നന്നായി ഉപയോഗിക്കുന്ന നേപ്പാളി പാസ്റ്റ്ർ, ബാഗ്ദോഗരയിൽ പ്രവർത്തിക്കുന്നു.

കുഞ്ഞുങ്ങളില്ലാതിരുന്ന ഒരു ആർമി ഉദ്യോഗസ്ഥൻ, സ്കൂൾ അധ്യാപികയായ് തന്റെ ഭാര്യയും അവരുടെ ഭവനത്തിൽ  ഒരു ദിവസം ഞങ്ങൾക്ക് ആദിത്യം അരുളി, പരംബരാഗത രീതിയിൽ പാദം കഴുകിയാണ് ഞങ്ങളേ അവർ സ്വീകരിച്ചത്, അന്നു വൈകിട്ട് തന്റെ ഭവനാങ്കണത്തിൽ ഒരു മീറ്റിങ്ങും ക്രമീകരിച്ചു, രാത്രിയിൽ ഉള്ള സൗകര്യങ്ങൾ ഞങ്ങൾക്ക് നൽകിയിട്ട് അവർ തണുപ്പുള്ള രാത്രിയിൽ വെളിയിൽ കിടന്നുറങ്ങിയതും, പക്ഷെ അന്ന് ആ ഭവനത്തിലെ പ്രാർത്ഥനക്ക് മറുപടിയായ് ദൈവം അവർക്ക് ഒരു തലമുറെയേ നൽകി അനുഗ്രഹിച്ചു, ചുരുങ്ങിയ കാലങ്ങളിലെ വടക്കൻ ബെംഗാളിലെ ജീവിതം ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ചു അതുമായിട്ടാണ് ഞങ്ങൾ വടക്കൻ ബെംഗാളിനോട് വിടപറഞ്ഞത്, ഒക്കെ സുവിശേഷ വെളിച്ചം രൂപാന്തരപ്പെടുത്തിയ അനുഭവങ്ങൾ. ഇനിയും പോകണം എന്ന ആഗ്രഹത്തോടെ..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.