ലേഖനം:സുവിശേഷ വിരോധികളെ നിങ്ങളും വന്ന് കാൺമീൻ! | ജിജി കോട്ടയം

അവൻ അവരോടു: “വന്നു കാണ്മിൻ ” (John 1:38)

പ്രിയമുളളവരെ…

ദേവാലയങ്ങളിലെ.. വിശുദ്ധ ആരാധനകളിൽ പങ്കെടുക്കുമ്പോഴും…

കൺവൻഷൺ പന്തലുകളിൽ ഇരിക്കുമ്പോഴും..

നിങ്ങൾ യേശുവിനെ കുറിച്ച്..കേൾക്കാറുണ്ടല്ലോ..?

എന്നാൽ യേശുവിനെ കൂടുതൽ അറിയുവാനോ യേശുവുമായി നല്ലൊരു വ്യക്തിപരമായ ബന്ധം പുലർത്തുവാനോ നമുക്ക് കഴിയുന്നില്ല.

കാരണം നമ്മൾ ഓർമ്മവച്ചനാൾ മുതൽ നമ്മുടെ മാതാപിതാക്കളിൽ നിന്ന് കണ്ടു പഠിച്ച ആരാധനകളിൽ പങ്കെടുക്കേണ്ടത് നമ്മുടെ സാമൂഹിക കെട്ടുപാടുകൾക്ക് അത്യാവശ്യം ആയിരുന്നു. അതിനാൽ യാന്ത്രികമായി അതിൽ പങ്കുകൊള്ളുകയായിരുന്നു.. ഇന്നും മിക്കവാറും ആളുകളുടെയും.. പ്രാർത്ഥനയും ആരാധനയും മേൽപ്പറഞ്ഞ യാന്ത്രികതയിൽ അല്ലേ…?
( സ്വയം വിലയിരുത്തൽ നടത്തുക)

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷയുടെ ആരംഭത്തിൽ ഒരുനാൾ സ്നാപകയോഹന്നാൻ ഇതാ ലോകത്തിന്റെ പാപങ്ങളെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന് യേശുവിനെ തന്റെ ശിഷ്യന്മാക്ക് ചൂണ്ടിക്കാട്ടി..

യഹൂദ സമുദായത്തിൽ ആത്മീയ വിപ്ലവം സൃഷ്ടിച്ച യോഹന്നാന്റെ ശിഷ്യന്മാർ ആയിരുന്നിട്ടും യേശുവിനെ കൂടുതൽ അറിയാൻ ആഗ്രഹിച്ച അവരിലേക്ക്
യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നതു കണ്ടു അവരോടു: “നിങ്ങൾ എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു.” അവർ: റബ്ബീ, എന്നു വെച്ചാൽ ഗുരോ, നീ എവിടെ പാർക്കുന്നു എന്നു ചോദിച്ചു.

ആചോദ്യത്തിൽ തന്നെ… മിശിഹായെ കണ്ടെത്തുവാനുളള അവരുടെ ആഴമേറിയ അഭിവാഞ്ച അന്തർലീനമായിരുന്നൂ…
തന്നെകുറിച്ച് മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഏവരോടും.. തന്റെ പിന്നാലെ വന്നു കണ്ടു മനസ്സിലാക്കുവീൻ എന്നായിരുന്നു കർത്താവിന്റെ മറുപടി…
( ഇന്നും യേശു ആരാണ്…? അനുകരിക്കാൻ പറ്റിയ വ്യക്തിത്വമാണോ…?

അതോ യേശു വെറും കെട്ടുകഥ ആണോ…? എന്നെല്ലാം അറിയുവാൻ ആഗ്രഹമുളളവരെ എല്ലാവരെയും തന്റെ പിന്നാലെ വന്ന് കാണുവാൻ സ്നേഹത്തോടെ അവൻ വിളിക്കുന്നൂ..) അവർ പിന്നാലെ ചെന്നു കണ്ടു… ആ സ്നേഹം രുചിച്ചറിഞ്ഞു…അതിൽ അലിഞ്ഞു ചേർന്നു…

അടുത്ത പ്രഭാതത്തിൽ ഞങ്ങൾ മിശിഹായെ കണ്ടെത്തിയിരിക്കുന്ന്… ഉറക്കെ ഉത്ഘോഷിച്ചു മറ്റുള്ളവരെ അറിയിച്ചു..

സഹോദരങ്ങളെ…

യേശുവിനെ രുചിച്ചറിയാതെ വ്യർത്ഥമായ പാരമ്പര്യങ്ങളുടെ (എല്ലാ വിധ പാരമ്പര്യങ്ങളും) മറവിൽ നിന്ന്കൊണ്ട് ഞങ്ങൾ യേശുവിനെ അറിയുന്നു.. അവനെ വിശ്വാസിക്കുന്നു എന്നും അവനെ ആരാധിക്കുന്നൂ എന്നും.. ഒക്കെ പറഞ്ഞു..വീമ്പിളക്കുന്നതിനെ…

ജീവിതത്തിൽ ഒരിക്കൽ പോലും മാമ്പഴം രുചിക്കാത്ത ഒരാൾ അതിന്റെ മാധുര്യത്തെക്കുറിച്ചും ഗുണത്തെക്കുറിച്ചും വർണ്ണിക്കുന്നത് പോലെ ആണ് തോന്നുന്നത്.

പ്രിയപ്പെട്ട സഹോദരങ്ങളെ… യേശുവിനെ യഥാർത്ഥമായി രുചിച്ചറിയുവാൻ നിങ്ങൾ ശ്രമിക്കുമോ…?

അവർണ്ണനീയമായ ആ സ്നേഹത്തിൽ അലിഞ്ഞു ചേരുമ്പോൾ ആണ് നിങ്ങളുടെ വിശ്വാസവും.. ആരാധനയും.. പ്രാർത്ഥനയും യഥാർത്ഥമായിത്തീരുന്നത് എന്ന് നിങ്ങൾ ഇന്നുമുതൽ ഓർക്കുമോ…?

യേശുവിനെ അറിയുവൻ ആഗ്രഹിക്കുന്ന ഏവരെയും.. ഇത് വായിക്കുന്നഎല്ലാവരെയുംതന്നെ..ഈ നല്ല കർത്താവിനെ വന്നു കാണുവാൻ.. ആ സ്നേഹം നിങ്ങളുടെ ജീവിതത്തിലും അനുഭവിച്ചറിയുവാൻ സ്വാഗതം ചെയ്യുന്നൂ…

എങ്ങനെ അവനെ അറിയാം…?

മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എല്ലാം.. അവനെക്കുറിച്ചു എഴുതിയിരിക്കുന്നൂ..

വിശുദ്ധ ബൈബിളിന്റെ താളുകളിലെ ജീവനുള്ള വചനമായ.. അവന്റെ പിന്നാലെ ചെന്നു ഈ നല്ല കർത്താവിന്റെ ദിവ്യസ്നേഹം രുചിച്ചറിയുവാൻ..

നിരന്തരമായ തുടങ്ങി രുവചനപഠനത്തിലൂടെ.. ഈ നല്ല കർത്താവിനെ ചെന്നു കാണുവാൻ… ആഹ്വാനം ചെയ്തു കൊണ്ട്…

കർത്താവായ യേശുക്രിസ്തുവിന്റെ ദാസൻ

-ADVERTISEMENT-

-ADVERTISEMENT-

You might also like