അന്താരാഷ്ട്ര ചലച്ചിത്ര അവാര്‍ഡ്‌ വേദിയില്‍ യേശുവിനെ ഉയര്‍ത്തി ” ജുറാസിക് വേള്‍ഡ്” നായകന്‍

MTV മൂവി അവാർഡുദാന ചടങ്ങില്‍ യേശുവിനെ ഉയര്‍ത്തി ഹോളിവൂഡ്‌ നടന്‍ ക്രിസ് പ്രാറ്റ്.

“ദൈവം ഒരു യാഥാര്‍ത്ഥ്യമാണ്, അവന്‍  നിങ്ങളെ സ്നേഹിക്കുന്നു, അവന്‍  നിങ്ങൾക്കുവേണ്ടി ഏറ്റവും നല്ലത് ചെയ്യുവാന്‍  ആഗ്രഹിക്കുന്നു. വിശ്വസിക്കുക – ഞാൻ അത് വിശ്വസിക്കുന്നു”. ക്രിസ് പ്രാറ്റ് പ്രഖ്യാപിച്ചു.

പാർക്സ്‌ ആൻഡ് റിക്രിയേഷൻ, ജുറാസിക് വേൾഡ് തുടങ്ങി സിനിമകളി അഭിനയിച്ചു പ്രശസ്തനാണ് ക്രിസ് പ്രാറ്റ്. തന്റെ ജീവിതം താന്‍ പൂര്‍ണ്ണമായ് യേശുവിനു സമര്‍പ്പിചിരിക്കുകയാനെന്നും അവനുവേണ്ടി പ്രവര്‍ത്തികുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും ഇദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

post watermark60x60

മനുഷ്യര്‍ ആരും പൂര്‍ണ്ണരല്ല, എന്നാല്‍ നമ്മുടെ അപൂര്‍ണ്ണതയിലും നമ്മെ മുന്നോട്ടു നയിക്കാന്‍ ദൈവ കൃപക്ക് സാധിക്കും. ദൈവത്തിന്‍റെ കൃപ ഒരു സമ്മാനമാണ്. ആ കൃപ ഉണ്ടെങ്കില്‍ മാത്രമേ നമ്മുടെ അപൂര്‍ണ്ണമായ ജീവിതത്തെ ദൈവത്തിനു പ്രസ്സദമുള്ള നിലവാരത്തില്‍ ആക്കി തീര്‍ക്കുവാന്‍ സാധിക്കുകയുള്ളൂ. എല്ലാവര്ക്കും ആ കൃപ ലഭിക്കുവാന്‍ സാവകാശമുണ്ട്. ഈ രാജ്യത്ത് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം പോലെ ആ കൃപ സൌജന്ന്യമാണ്. കാരണം ഒരുവന്‍ അതിനു വേണ്ടി രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്നേ തന്റെ രക്തം ഒഴിക്കി വില നല്‍കികഴിഞ്ഞു, അദ്ദേഹം പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like