ലേഖനം:നീ എന്നോട് നിലവിളിക്കുന്നത് എന്ത് ?മുൻപോട്ടു പോകുവാൻ ഇസ്രായേൽ മക്കളോട് പറയുക | ബ്ലെസ്സൺ ജോൺ ന്യൂ ഡൽഹി

ഇന്ന് ഇന്ത്യ മഹാരാജ്യത്തു നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി മത സ്വാതന്ത്ര്യം ആണ് .നമ്മുടെ ഭരണഘടന മത സ്വാതന്ത്ര്യം അനുശാസിക്കുന്നു എങ്കിലും , വിവിധ സംഘടനകൾ അധികാരങ്ങളുടെ മൗനം മുതലെടുത്തു അക്രമങ്ങൾ അഴിച്ചുവിടുന്നു . മതസ്വാതന്ത്ര്യം
മാത്രമല്ല വെക്തി സ്വാതന്ത്ര്യവും
ഇതിലൂടെ നമ്മുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന് പറയാതിരിക്കുവാൻ കഴിയില്ല .
എന്നാൽ ഈ അവസരങ്ങളിൽ വിശ്വാസിക്ക് അവന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നും പിൻപോട്ടു പോകുവാൻ കഴിയുന്നതല്ല എന്ന് ഓർമിപ്പിക്കട്ടെ .
ലോകത്തിന്റെ വിഭാവനം മുതൽ സർവ്വ സൃഷ്ടിക്കും ദൈവം ആധാരമായി നൽകിയിട്ടുള്ള ദൈവീക സാന്നിധ്യമായ ദൈവവചനത്തിനു എതിരായി പിശാച് പ്രവർത്തിച്ചു വരുന്നു .
വചനം അനുസരിക്കുന്ന ഏവർക്കും
ഈ ലോകം മുതൽ നിത്യരാജ്യം വരെയുള്ള മനുഷ്യ ജീവിതത്തിൽ ആവശ്യമായ ദൈവീക വാഗ്ദ്വാത്തങ്ങൾ അടങ്ങിയതാകുന്നു ദൈവ വചനം .അത് എത്രയെങ്കിലും അതെല്ലാം തന്നെ ദൈവ സന്നിധിയിൽ ഉവ്വ് , ഉവ്വ് ആകുന്നു എന്ന് വചനം സാക്ഷിക്കുന്നു .
ഇപ്രകാരം ദൈവം സർവ്വ സൃഷ്ടിക്കും ആധാരമായി നൽകിയിരിക്കുന്ന ദൈവ വചനത്തിനു എതിരായി പിശാച് എക്കാലത്തും പോരുയർത്തിയിരുന്നു .അത് ഇന്നും തുടരുന്നു .
വിശ്വാസികളുടെ പിതാവായ അബ്രഹാമിന് ദൈവം വാഗ്ദ്വാത്തങ്ങൾ നൽകി അനുഗ്രഹിച്ചു .
ഉല്പത്തി 12:2 ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
ഉല്പത്തി
17:4 എനിക്കു നിന്നോടു ഒരു നിയമമുണ്ടു; നീ ബഹുജാതികൾക്കു പിതാവാകും;
17:5 ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം.
ഇസ്രായേൽ മിസ്രെയേമിൽ ആയിരുന്നപ്പോൾ . മിസ്രെയേമിയർ അവരെ കൊണ്ട് കഠിന വേല ചെയ്യിപ്പിച്ചു .അവരുടെ ജീവിതം കയ്പാക്കി . എന്നാൽ
അവർ പീഡിപ്പിക്കും തോറും ഇസ്രായേൽ ജനം വർദ്ധിച്ചു പെരുകി . വാഗ്ദ്വാത്തം പ്രാപിച്ച അബ്രഹാമിന്റെ സന്തതികൾക്കു നേരെയുള്ള പിശാചിന്റെ പോരാണിവിടെ നടക്കുന്നത് .അവർ ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ ആകും എന്ന ദൈവ വചനത്തിനു എതിരായി ഉള്ള ശത്രുവിന്റെ പോരാണിത് .എങ്കിലും
അവർ വർദ്ധിച്ചു പെരുകി .
മുൻപോട്ടു ദൈവീക വാഗ്ദ്വാത്തിനെതിരായി അവർ അവരുടെ ആണ്കുഞ്ഞുങ്ങളെ എല്ലാം കൊന്നുകളയുന്നു .
ആ സാഹചര്യത്തിൽ മോശയെ വളർത്തികൊണ്ടുവന്നു മിസ്രയെമ്മിന്റെ ശക്തികളെ തകർക്കേണ്ടതിനു ജീവനുള്ള ദൈവത്തെ ആരാധിക്കുവാൻ ജനത്തെ ഒരുക്കുന്നു . അവന്റെ അധികാരങ്ങൾ ജീവനുള്ള ദൈവത്തിന്റെ ആരാധനയുടെ മുൻപിൽ അഴിയും എന്ന് കണ്ടപ്പോൾ ഫറവോൻ അവരെ ആരാധിക്കുവാൻ വിടാതെ വണ്ണം അവന്റെ ഹൃദയം കഠിനമാക്കി അവരെ പിന്തുടർന്നു .
ചെങ്കടലിനു മുൻപിൽ ദൈവത്തോട് നിലവിളിക്കുന്ന മോശയോട് ദൈവം പറഞ്ഞു .നീയെന്നോട് നിലവിളിക്കുന്നത് എന്ത് .
നിന്റെ കയ്യുയർത്തുക .
പുറപ്പാട് 14:16 വടി എടുത്തു നിന്റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്ക; യിസ്രായേൽമക്കൾ കടലിന്റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും.
പ്രിയ വിശ്വാസിയെ ഇന്ന് നാം കടന്നു പോകുന്ന സാഹചര്യങ്ങൾ ,
ദൈവ വചനത്തിനു എതിരായുള്ള പിശാചിന്റെ പോരാണ് എന്ന് മനസ്സിലാക്കുമോ .
ഈ ഇന്ത്യ മഹാരാജ്യത്തു അബ്രഹാമിന് ദൈവം കൊടുത്തിട്ടുള്ള വാഗ്ദ്വാത്തം കിടക്കുന്നു
“ബഹുജാതികൾക്കു ഞാൻ നിന്നെ പിതാവാക്കും ”
മോശയെ ഫറവോന്റെ കൊട്ടാരത്തിൽ വളർത്തിയെടുത്ത
പോലെ ഈ രാജ്യത്തു മോശയെ പോലെ ദൈവം വളർത്തിയെടുത്തു അഭിഷേകം ചെയ്തവരാണ് നാമോരോരുത്തരും .
പ്രതിസന്ധികളുടെ മുൻപിൽ അലറി വിളിക്കുവാൻ അല്ല കയ്യുയർത്തി പ്രതിസന്ധികളെ വിഭജിക്കേണം .
അബ്രഹാമിന്റെ ദൈവീക വാഗ്ദ്വാത്തം ഇന്ത്യ ദേശത്തു നിറവേറേണ്ടതായുണ്ട് .
മോശയുടെ കയ്യ് ഉയർന്നിരിപ്പോൾ ഒക്കെയും ഇസ്രായേൽ യുദ്ധം ജയിച്ചു .യോശുവ കയ്യുയർത്തി സൂര്യ നീ ഗിബെയോനിലും ചന്ദ്ര നീ അയ്യാലോൻ താഴ്വരയിലും നിൽക്ക എന്ന് പറഞ്ഞപ്പോൾ നിന്ന് എന്ന് ചരിത്രം സാക്ഷിക്കുമ്പോൾ .
ഞാനും നിങ്ങളും അഭിഷേകത്തിന്റെ കയ്യുയർത്തിയാൽ ദൈവം അവിടെ പ്രവർത്തിക്കും .
യെശയ്യാ
51:9 യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊൾക; പൂർവ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസർപ്പത്തെ കുത്തിക്കളഞ്ഞതു നീ അല്ലയോ?
51:10 സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നേ, വറ്റിച്ചുകളകയും വീണ്ടെടുക്കപ്പെട്ടവർ കടന്നുപോകേണ്ടതിന്നു സമുദ്രത്തിന്റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ?

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.