സുവിശേഷകർക്ക് മർദ്ദനം; ഗ്ലോബൽ പാസ്റ്റേഴ്സ് അലയൻസ് അപലപിച്ചു

മൂവാറ്റുപുഴ: ഇമ്മോർട്ടൽ ലൈഫ് ഗോഡ്സ് മിനിസ്ട്രീയുടെ ആഭിമുഖ്യത്തിൽ ശുശ്രൂഷകരുടെ കൂട്ടായ്മ്മയായ ഗ്ലോബൽ പാസ്റ്റേഴ്സ് അലയൻസ് എറണാകുളം ജില്ലാ മീറ്റിംഗ് ജൂൺ 7ന് മൂവാറ്റുപുഴ മംഗലത്തുനട ഇന്ത്യൻ ഗോസ്പൽ എക്കോസ് ടീം മിനിസ്ട്രീ വർഷിപ്പ് സെന്ററിൽ നടന്നു. കൊടുങ്ങലൂരിൽ സുവിശേഷകർക്ക് നേരെ നടന്ന കൈയേറ്റത്തിൽ യോഗം ശക്തമായി അപലപിച്ചു.


ഗ്ലോബൽ പാസ്റ്റേഴ്സ് അലയൻസ് ജനറൽ പ്രസിഡന്റ് പാസ്റ്റർ എം.പി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ പാസ്റ്റേഴ്സ് അലയൻസ്
ചെയർമാൻ പാസ്റ്റർ അജു എടത്വാ മുഖ്യസന്ദേശം നൽകി. റീജിയൻ ഡയറക്ടർ പാസ്റ്റർ ബിനു കെ. ഫിലിപ്പ്, ചീഫ് ഓർഗനൈസർ പാസ്റ്റർ കെ.സി പൗലോസ്, കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ രാജൻ സെബാസ്റ്റിൻ
എന്നിവരും യോഗത്തിൽ പങ്കെടുത്തു. എറണാകുളം ജില്ലയിൽ നിന്നുമുള്ള ശുശ്രൂഷകർ യോഗത്തിൽ പങ്കെടുത്തു.

-Advertisement-

You might also like
Comments
Loading...