കൊടുങ്ങല്ലൂർ ആക്രമണത്തിന്റെ വീഡിയോ വൈറലായി; കർശന നടപടികളുമായി സർക്കാർ

കൊടുങ്ങല്ലൂർ : കഴിഞ്ഞ ദിവസം നടന്ന മനുഷ്യാവകാശ ലംഘനം സംബന്ധിച്ചു കർശന നടപടികളുമായി സർക്കാർ. സുവിശേഷകരെ ആക്രമിക്കുന്ന വീഡിയോയും വാർത്തയും സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ആയതോടെ സർക്കാർ സ്വഭാവികമായും കേസെടുക്കുവാൻ ഉന്നത തലത്തിൽ നിന്നും നിർദ്ദേശം നൽകി. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്, പോലീസ് മേധാവിക്ക് കർശന നടപടിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇന്നു ഇരകളെ വീഡിയോയിൽ കണ്ടു സ്വാഭാവികമായി കേസ് എടുക്കാൻ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും മൊഴി രേഖപെടുത്തുകയും ചെയ്തു. പ്രതികൾക്ക് നേരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. പ്രതികൾ ഒളിവിലിലാണ്. നിരവധി കേസുകളിൽ പ്രതികളായ ഇവരെ ആർ.എസ്സ്.എസ്സിൽ നിന്നും ബിജെപി യിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്നു പറയപ്പെടുന്നു.

ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ മർധിക്കപ്പെട്ടവരോടൊപ്പം സർക്കിൾ ഓഫീസിൽ എത്തി വേണ്ടുന്ന സഹായങ്ങൾ ചെയ്തിരുന്നു.
കർത്താവിനു വേണ്ടി സഹിക്കേണ്ടി വന്നതിൽ തങ്ങൾ സന്തോഷിക്കയും ഉപദ്രവിച്ചവരോട് ക്ഷമിക്കുന്നെങ്കിലും ഗവണ്മെന്റ് സംവിധാനത്തോട് സഹകരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

അക്രമണത്തിന്റെ വീഡിയോ ക്രൈസ്തവ എഴുത്തുപുര പബ്ലിഷ് ചെയ്തത് വൈറലായിരുന്നു. മാത്രമല്ല സ്ഥലം എം.എൽ.എ, മുഖ്യമന്ത്രിയുടെ ഓഫീസ്, പോലീസ് അധികാരികൾ തുടങ്ങിയവരോടും ക്രൈസ്തവ എഴുത്തുപുര ലേഖകർ ബന്ധപ്പെട്ടിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.