മിഡ് വെസ്റ്റ് പി.വെ.പി.എ. യുടെ പുതുവർഷത്തെ പ്രവർത്തനോത്ഘാടനം ഡാളസിൽ നടന്നു

ഡാളസ്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ മിഡ് വെസ്റ്റ് റീജിയൻ പി. വെ. പി. എ. യുടെ 2018 -2020 പ്രവർത്തനോത്ഘാടനം മെയ് 13 നു ഡോളസിൽ വെച്ച് നടന്നു. ഡോളസ് ഹെബ്രോൻപെന്തക്കോസ്ത് സഭയിൽ വച്ച് നടന്ന സമ്മേളനത്തിൽ പാസ്റ്റർ തോമസ് മുല്ലക്കൽ അദ്ധ്യക്ഷത വഹിച്ചു. മിഡ് വെസ്റ്റ് റീജിയൻ പി. വൈ. പി. എ. പ്രസിഡന്റ് വെസ്ലി ആലുംമൂട്ടിൽ സ്വാഗതം അറിയികുകയും, ഒപ്പം പ്രവർത്തനവർഷത്തെ നിർവാഹക സമിതിയെ സദസ്യർക്കു പരിചയപ്പെടുത്തുകയും ചെയ്തു. മിഡ് വെസ്റ്റ് റീജിയൺ വെസ് പ്രസിഡന്റ് പാസ്റ്റർ കെ.വി. തോമസ് പ്രവർത്തനങ്ങളുടെ ഔപചാരിക ഉത്ഘാടനം നിർവഹിക്കുകയും, നിയുക്ത കമ്മറ്റിയെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

post watermark60x60

ഉത്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത നിശയിൽ ജിനു വര്ഗീസും സംഘവും, ജെനി കോശി, ജുവൽ ജോൺസൻ, ഫിന്നി എബ്രഹാം ഒക്ളഹോമയും സംഘവും, സാം തോമസും സംഘവും ഗാനങ്ങൾ ആലപിച്ചു.

വെസ്ലി ആലുംമൂട്ടിൽ (പ്രസിഡന്റ്), ഡോ. മനു ചാക്കോ (വൈസ് പ്രസിഡന്റ്), ഷോണി തോമസ് (സെക്രട്ടറി), റെജി ഉതുപ്പ് (ജോയിന്റ് സെക്രട്ടറി), ജെറി രാജൻ (ട്രഷറർ), ബ്ലസൻ ബാബു (മീഡിയ), ജോഷിൻ ഡാനിയേൽ (താലന്ത് കൺവീനർ), അബിൻ വര്ഗീസ് (മിഷൻ/ചോരിറ്റി കോർഡിനേറ്റർ), നിസ്സി തോമസ് (മ്യുസിക്), ജിജോ ജോർജ്ജ്, വിന്നി ഫിലിപ്പ് (സ്നപോർട്സ്) എന്നിവർ ഉൾവപ്പെുന്നതാണ്‌ മിഡ്‌വെസ്റ് കമ്മറ്റി. ഇവരോടൊപ്പം റീജിയണിലെ അംഗത്വ സഭകളിൽ നിന്നും ആനുപാതികാടിസ്ഥാനത്തിൽ പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മറ്റി അംഗങ്ങളും പ്രവർത്തിക്കുന്നു. ഡോളസ്, ഓസ്റ്റിൻ, ഹ്യുസ്റ്റൺ, ഒക്ളഹോമ എന്നീ പട്ടണങ്ങളിലെ ഇന്ത്യ പെന്തക്കോസ്ത് സഭകൾ ചേരുന്നതാണ്‌ ഐ.പി.സി. മിഡ് വെസ്റ്റ് റീജിയൺ.

Download Our Android App | iOS App

മുൻ വർഷങ്ങളെപോലെ യുജനങ്ങളുടെ ആത്മീക അഭിരുചികൾക്കൊത്ത പരിപാടികൾ സംഘടിപ്പിക്കുന്നതിനോടൊപ്പം, ആത്മീക ഉത്തേജനം പകരുന്നതിനും, അവരെ സേവനോന്മുഖരാക്കുന്നതിനും, ഉതകുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like