എബനേസര്‍ ബൈബിള്‍ കോളേജ് ഉദ്ഘാടനം നാളെ

ബെംഗളുരു: കഴിഞ്ഞ 15-ല്‍ പരം വര്‍ഷമായി ബാംഗ്ലൂര്‍ കൊത്തന്നൂരില്‍ വിശ്വാസികളാല്‍ നടത്തപ്പെടുന്ന എബനേസര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഇനി മുതല്‍ വേദശാസ്ത്ര വിദ്യാര്‍ഥികള്‍ക്കായി വിവിധ കോഴ്സുകളില്‍ അവസരമൊരുക്കുന്നു. നാളെ വൈകിട്ട് 5ന് എബനേസര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഡിറ്റോറിയത്തില്‍ കര്‍ണാടക സ്റ്റേറ്റ് ഐപിസി പ്രസിഡന്‍റ് പാസ്റ്റര്‍ കെ.എസ്.ജോസഫ് ബൈബിള്‍ കോളേജ് ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ ക്രൈസ്തവ പെന്തെക്കോസ്ത് സഭാ നേതാക്കള്‍, വേദശാസ്ത്ര അദ്ധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ആസ്ട്രേലിയന്‍ യൂണിവേ ഴ്സിറ്റിയുടെയും ഇന്ത്യയിലെ പ്രശസ്ത അക്രിഡിയേഷന്‍ സൊസൈറ്റിയുടെയും അംഗീകാരത്തോടെ സൈക്കോളജി ആന്‍ഡ് കൗണ്‍സിലിംങ് , ബാച്ചിലര്‍ ഓഫ് തിയോളജി , ചാപ്ലന്‍സി, സി. റ്റി. എച്ച്. തുടങ്ങി വിവിധ കോഴ്സുകളില്‍ പഠിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് കോളേജ് ചെയര്‍മാന്‍ റവ.ഡോ.എന്‍.കെ.ജോര്‍ജ് , ഡയറക്ടര്‍ ഇവാ. ടൈറ്റസ് ജോര്‍ജ്, പ്രിന്‍സിപ്പാള്‍ റവ.ഏബ്രഹാം മാത്യൂ മേപ്രത്ത് എന്നിവര്‍ പറഞ്ഞു. ജോലിയൊടൊപ്പം വേദ പഠനം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സായാഹ്ന കോഴ്സുകളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ 15-ല്‍ പരം വര്‍ഷം ആതുര സേവന രംഗത്തെക്ക് നേഴ്സിംങ് വിദ്യാര്‍ഥികളെ വഴിതെളിയിച്ച് വിട്ട ഈ സ്ഥാപനം ക്രിസ്തുവിനായ് സുവിശേഷകരെ ഒരുക്കുന്ന വേദശാസ്ത്ര പഠനകേന്ദ്രമാക്കി മാറ്റണമെന്ന ദൈവീക നിയോഗപ്രകാരമാണ് എബനേസര്‍ കോളേജ് ഓഫ് ബിബ്ളിക്കല്‍ സ്റ്റഡീസ് ആരംഭിക്കുന്നതെന്ന് കോളേജ് ചെയര്‍മാനും ഐ. പി. സി. കൊത്തന്നൂര്‍ എബനേസര്‍ ചര്‍ച്ച് സീനിയര്‍ ശുശ്രൂഷകനുമായ റവ.ഡോ എന്‍.കെ. ജോര്‍ജ് പറഞ്ഞു.
വേദശാസ്ത്രം പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9036337541

-ADVERTISEMENT-

-ADVERTISEMENT-

You might also like