ബംഗളൂരുവിലും നിപ്പാ വൈറസ് എന്നു സംശയം: 3 മലയാളി നഴ്സുമാർ ചികിത്സയിൽ

ബംഗളൂരു: കേരളത്തിന് പിന്നാലെ നിപ്പാ വൈറസ് ഭീതിയിൽ കർണാടകവും. ബംഗളൂരുവിൽ മൂന്ന് പേർക്ക് നിപ്പാ വൈറസ് ബാധിച്ചതായി സംശയം. മലയാളികളായ മൂന്ന് നഴ്സുമാരെയാണ് നിപ്പാ ബാധയാണെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത പനിയും ഛർദ്ദിയും അടക്കം നിപ്പാ ലക്ഷണങ്ങളോടെയാണ് ഇവർ ചികിത്സ തേടിയത്. മൂവരുടെയും രക്ത, സ്രവ സാമ്പിളുകൾ മണിപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മണിപ്പാലിൽ നിന്നുള്ള പരിശോധനാഫലം പുറത്തുവന്നാലേ നിപ്പാ സ്ഥിരീകരിക്കാനാവൂ.

നഗരത്തിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മൂന്ന് മലയാളി നഴ്സുമാർക്കാണ് നിപ്പാ വൈറസ് ബാധിച്ചതായി സംശയിക്കുന്നത്. നിപ്പാ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് ആദ്യത്തെയാൾ തിങ്കളാഴ്ചയാണ് ചികിത്സ തേടിയത്. മറ്റ് രണ്ട് പേർ കഴിഞ്ഞദിവസവും. ആശുപത്രിയിൽ കഴിയുന്ന മൂന്ന് പേരം കേരളത്തിലേക്ക് യാത്ര ചെയ്തിരുന്നതായി ഡോക്ടർമാർ അറിയിച്ചു. കേരളത്തിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ച സമയത്ത് മൂന്നുപേരും നാട്ടിൽ പോയിരുന്നു. പിന്നീട് ബെംഗളൂരുവിൽ തിരിച്ചെത്തിയപ്പോഴാണ് ഇവർക്ക് കടുത്ത പനിയും ഛർദ്ദിയും ഉണ്ടായത്. നിലവിൽ മൂന്ന് പേരും ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ഐസോലേറ്റഡ് വാർഡുകളിൽ ചികിത്സയിൽ കഴിയുകയാണ്. അതേസമയം, മൂന്ന് മലയാളി നഴ്സുമാർക്കും സാധാരണ പനി മാത്രമാണുള്ളതെന്നും, സംശയത്തെ തുടർന്നാണ് രക്ത, സ്രവ പരിശോധന നടത്തുന്നതെന്നും ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. നിപ്പാ വൈറസ് പരിശോധന നെഗറ്റീവായിരിക്കാനാണ് സാദ്ധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.