കേരള മിഷൻ കൺവൻഷന് പത്തനാപുരത്തു തുടക്കമായി

പത്തനാപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ കേരള മിഷന്റെ നേതൃത്വത്തിൽ ഉള്ള പ്രഥമ കൺവൻഷൻ ആരംഭിച്ചു. പത്തനാപുരം എലിക്കോട് A G സഭയുടെയും പത്തനാപുരം സെക്ഷൻ ന്റെയും സഹകരണത്തോടെ നടക്കുന്ന കൺവൻഷന്റെ പ്രഥമ യോഗത്തിൽ പാസ്റ്റർ ആന്റണി ജോസഫ് പ്രഭാഷണം നടത്തി. പാസ്റ്റർ സാനുമോൻ ഉൽഘാടനം ചെയ്തു. പാസ്റ്റർ സാജൻ സാമുവേൽ അധ്യക്ഷത വഹിച്ചു. ഇന്ന് രാത്രി കേരള മിഷൻ ഡയറക്ടർ പാസ്റ്റർ സജിമോൻ ബേബി പ്രസംഗിക്കും. സമാപന ദിവസം അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ പി എസ് ഫിലിപ്പ് പ്രഭാഷണം നടത്തും. പത്തനാപുരം സെക്ഷൻ സി.എ. ഗായക സംഘം ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.