ലേഖനം:ആത്മാവിലെ ദാരിദ്ര്യം | അലകസ് പൊൻവേലിൽ,ബെംഗളൂരു

പുരുഷാരത്തിന്റെ ആരവം താഴ്വരയിൽ ഉണ്ടെങ്കിലും അവിടെനിന്നും മലമേൽ കയറിവന്നവരോട്, ജീവിതത്തിൽ സമതലങ്ങളെ (ഭൗമ തലങ്ങളെ) വിട്ട് ഉയർന്ന ചിന്തിക്കുവാൻ ഇഷ്ടപ്പെടുന്നവരോടായി പറയുവാൻ ആത്മാവിന്റെ ഉടയവനും നാം ആത്മാവിൽ ആരാധിക്കുന്നവനുമായ സർവ്വശക്തനായ ദൈവത്തിന്  എക്കാലത്തും ഒരു സന്ദേശം ഉണ്ട്, അത് മരുഭൂമിക്കപ്പുറം ഹോറേബു വരെ കയറിചെന്ന മോശആണെങ്കിലും, വിടുതലും സൗഖ്യവും അനുഗ്രഹവും കൊണ്ട് മാത്രം ത്ര്യപ്തിപ്പെടാതെ സാന്നിധ്യം ആഗ്രഹിച്ചു കടന്നുവന്നവരായൊ , പരിചരണങ്ങൾക്കപ്പുറം അവനെ കേൾക്കുവാൻ ആഗ്രഹിച്ച മറിയയേപ്പൊലുള്ളവരോ ആകാം.

post watermark60x60

വികാര വിചാര മോഹ കേന്ദ്ര മായ ദേഹിയുടേയും ദേഹത്തിന്റേയും   ജനനം കല്ലറയിലും ഒടുവിൽ നിത്യനരകത്തിലും മാത്രമായി  അവസാനിക്കുമ്പോൾ, വചനത്താലും, ആത്മാവിനാലും ജനിച്ചവരുടെ മാത്രമായ അവകാശവും അനുഭവമാണ് ദൈവരാജ്യം എന്ന സത്യം യേശുകർത്താവ് വെളിപ്പെടുത്തുന്നു, അത് പ്രായമുള്ളവരോ, ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാവായവരാണെങ്കിലും ശരി,  അവർ ആത്മാവിൽ ജനിച്ചവരും, നിരന്തരം ആത്മാവിനേ അനുസരിച്ചു ജീവിക്കേണ്ടവരുമാണ്, അവർ അത്മാവിൽ സൂക്ഷ്മസംവേദനക്ഷമത ഉള്ളവർ ആയിരിക്കണം (sensitive in Spirit) ഈ തിരിച്ചറിവിൽ അവനു ബോധ്യമാകുന്ന ഒരു യാഥാർത്ഥ്യം ആണ് താൻ ദരിദ്രൻ എന്ന്.ഈ തിരിച്ചറിവാണ് കർത്താവ് ഇവിടെ ഉദ്ധേശിക്കുന്നത്,  നാം സ്ഥിരമായി കാണുന്ന ഭിക്ഷകരുണ്ട് (ഇന്ന് അത് ചൂഷണത്തിനുപയോഗിക്കുന്നുണ്ടെന്നതും വിസ്മരിക്കുന്നില്ല) അവർക്ക് ഇന്ന് ലഭിക്കുന്നത് തീർന്നുകഴിയുമ്പോൾ വീണ്ടും ഇതാവർത്തിക്കും കാരണം അവർ തിരിച്ചറിയുന്നു മറ്റൊരുവന്റെ ഔദാര്യം കൂടാതെ തന്റെ ഉപജീവനം അസാധ്യം എന്ന് അതുപോലെ ദൈവരാജ്യപ്രാപ്തിക്കായി നമ്മുടെ സ്വ പ്രയത്നത്താൽ അസാധ്യം എന്നും പിതാവിന്റെ ഔദാര്യമായ (നല്ല ദാനമായ) പരിശുദ്ധാത്മാവിന്റെ സഹായത്താൽ മാത്രം സായത്തമാക്കുവാൻ കഴിയുന്നതാണ് എന്നും, അതിനു നിരന്തര ആശ്രയം കൂടിയേതീരു,

രക്ഷിക്കപ്പെട്ട നാളിലേയോ, ഇത്ര വർഷം ശുശ്രൂഷയിൽ ആയിരുന്നു എന്നതോ, മുൻപ് പ്രാപിച്ച അനുഭവങ്ങളോ, ചെയ്ത ശുശ്രൂഷയോ ഒന്നും ബാധകമല്ല. മറിച്ച് ഇന്ന് ഒരു ദരിദ്രൻ എന്ന തിരിച്ചറിവിൽ ദൈവത്തിൽ ആശ്രയിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രാധാന്യം. അങ്ങനെഉള്ളവരുടെ മാത്രം അവകാശം ആണ് ദൈവരാജ്യം. ദാവിദ് ഒരിക്കൽ പാപം നിമിത്തം തന്നിൽ നഷ്ടമായ ആത്മ സാന്നിധ്യം മനസ്സിലാക്കി പ്രാർത്ഥിക്കുന്നു “ നിന്റെ സന്നിധിയിൽ നിന്ന് എന്നെ തള്ളി കളയരുതേ,നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന് എടുക്കയുമരുതേ, മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ അപ്പോൾ മാത്രമേ എനിക്ക് അതിക്രമക്കാരോട് നിന്റെ വഴികളെ ഉപദേശിക്കുവാൻ (അങ്ങയുടെ ശുശ്രൂഷകനാകുവാൻ) കഴിയൂ സങ്കീർത്തനം 51 :11 -13. ദാവീദിന്റെ ഈ മാത്ര്യക വളരെ ശ്രേഷ്ടം ആണ്.

Download Our Android App | iOS App

1858 ഒക്ടോബർ മാസം ഒരു ഉച്ചകഴിഞ്ഞ സമയം മാർകസ് മോറിസ് വെൽസ് എന്ന കർഷകൻ തന്റെ ചോള പാടത്ത് പണിയെടുത്തുകൊണ്ടിരിക്കുമ്പോൾ ദൈവാത്മാവ് തന്റെ ഹൃദയത്തിൽ പകർന്ന പ്രശസ്ഥമായ ഒരു  ഈണമായിരുന്നു ആത്മാവാം വഴികാട്ടി ( Holy Spirit, faithful guide) അതിൽ ഒരു ചരണം “ സത്യ സഖി താൻ തന്നെ, സർവദാ എൻ സമീപേ തുണക്കും നിരന്തരം നീക്കും ഭയം സംശയം കാറ്റുഗ്രമടിക്കിലും ഇരുൾ കനത്തീടിലും സഞ്ചാരി നീ കൂടെവാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ ” ആത്മാവിന്റെ അവകാശമായ ദൈവരാജ്യം എന്ന നിത്യ സ്വസ്ഥതയിലേക്ക് കൂട്ടികൊണ്ടുപോകാൻ ഈ ആത്മവാകുന്ന സഹായി  കൂടിയേ തീരു എല്ലാം തികഞ്ഞ വനായിട്ടല്ല കുറവുള്ളവനെന്ന് ദാവിദിനേപ്പോലെ തിരിച്ചറിഞ്ഞ് ദരിദ്രനേപ്പോലെ മുട്ടു മടക്കാൻ തയ്യാറാകം നമുക്ക്. കാരണം ആത്മാവിൽ ദരിദ്രരായവരുടേ അവകാശം ആണ് സ്വർഗരാജ്യം ഇപ്പോഴും എപ്പോഴും.

-ADVERTISEMENT-

You might also like