MPYF കൂട്ടായ്മയുടെ സ്ക്കൂൾ കിറ്റ് വിതരണം അടിമാലിയിൽ

അടിമാലി: മലയാളി പെന്തക്കോസ്ത് യൂത്ത് ഫ്രണ്ട്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്ക്കൂൾ കിറ്റ് വിതരണം നടത്തുന്നു.
സ്കൂൾകിറ്റ് വിതരണത്തിന്റെ ആദ്യഘട്ടം 2018 മെയ് 29 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് അടിമാലി, ചൂരകെട്ടാൻ , ട്രൈബൽകമ്മ്യൂണിറ്റി
ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

News Middle Advt Banner

MPYF കൂട്ടായ്മയുടെ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന പാസ്റ്റർ.സജു മാവേലിക്കര, പാസ്റ്റർ.കെ രഞ്ജിത്ത് എന്നിവർ
നേത്രുത്വം നൽകുന്ന യോഗത്തിൽ പാസ്റ്റർ. അനു ജേക്കബ് മുഖ്യാതിഥി ആയിരിക്കും.

വി.ജെ പോൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഓൺലൈനിൽ നിരവധി സുവിശേഷീകരണ – സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രസ്ഥാനമാണ് മലയാളി പെന്തക്കോസ്ത് യൂത്ത് ഫ്രണ്ട്സ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading