ദേശീയ പ്രാർത്ഥനാ സംഗമം ഡൽഹിയിൽ

ഡൽഹി: ഇൻഡ്യാക്കായി പ്രാർത്ഥിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിലെ രാംലീല മൈതാനിൽ ദേശീയ പ്രാർത്ഥനാ സംഗമം ഒക്ടോബർ രണ്ടിന് നടത്തുവാൻ തീരുമാനം ആയി.

post watermark60x60

പാസ്റ്റർ ആർ എബ്രഹാമിന്റെ വസതിയിൽ ഈ മാസം 13 നു ഐ പി സി ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ, ഐ പി സി ഡൽഹി പ്രസിഡണ്ട്‌ പാസ്റ്റർ സാമുവേൽ എം തോമസ്, പാസ്റ്റർന്മാരായ ലാജിപോൾ, ചാണ്ടി വർഗ്ഗീസ്, ഡാനിയേൽ ജോർജ് കൂടാതെ ഡെൽഹിയിലും മറ്റു പരിസരപ്രദേശത്തുമുള്ള ദൈവദാസന്മാർ ഒരുമിച്ച് കൂടി മീറ്റിംഗിന്റെ അനുഗ്രഹത്തിനായി വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തു.

Download Our Android App | iOS App

സഭാ വിഭാഗ വെത്യാസം ഇല്ലാതെ അമ്പതിനായിരത്തിൽ അധികം ദൈവജനം പ്രാർത്ഥനക്കായി ഒന്നിച്ചു കൂടത്തക്ക നിലയിലാണ് പ്രോഗ്രാം ക്രമീരിച്ചിരിക്കുന്നത്.

-ADVERTISEMENT-

You might also like