കെ. ഇ. അപ്പർ റൂം ഉത്‌ഘാടനം മെയ് 21നു പത്തനംതിട്ടയിൽ

തിരുവല്ല: ക്രൈസ്തവ എഴുത്തുപുരയുടെ പ്രയർ ആൻഡ് റിവൈവൽ മൂവ്‌മെന്റായ ആയ കെ.ഇ. അപ്പർ റൂമിന്റെ ഉത്‌ഘാടനം 2018 മെയ് മാസം21 തിങ്കളാഴ്ച 2 pm. മുതൽ 4 :30 pm വരെ പത്തനംതിട്ട ടൌൺ ചർച് ഓഫ് ഗോഡ് സഭ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗിൽ ഡോ. പീറ്റർ ജോയി ( ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റ് – കേരള) പ്രൊജക്റ്റ് അവതരണം നടത്തുകയും റവ. പി. സി. ചെറിയാൻ, റാന്നി ഉത്‌ഘാടനം നിർവഹിക്കുകയും ക്രൈസ്തവ എഴുത്തുപുര ദിനപത്രം ചീഫ് എഡിറ്ററും, പ്രൊജക്റ്റ് ഡയറക്ടറുമായ പാസ്റ്റർ ബ്ലെസ്സൺ ചെറിയനാട് മുഖ്യ സന്ദേശം നൽകുകയും ചെയ്യും. സുവിശേഷകൻ ബിനോയ് ചെറിയാൻ സംഗീത ശുശ്രൂഷക്കു നേതൃത്വം നൽകും. വിവിധ സഭാനേതാക്കന്മാരും ശുശ്രൂഷകരും വിശ്വാസികളും ഈ യോഗത്തിൽ പങ്കെടുക്കും.
സഭകളുടെ ആത്മീയ ഉണർവും സുവിശേഷീകരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കെ ഇ അപ്പർ റൂം ലോകവ്യാപകമായി വിവിധയിടങ്ങളിൽ ഉപവാസപ്രാർത്ഥനകളും ഉണർവുയോഗങ്ങളും പരസ്യയോഗങ്ങളും കണ്വന്ഷനുകളും പ്രാർത്ഥനാ സംഗമങ്ങളും സംഘടിപ്പിക്കും. പുതുമുഖ ശുശ്രൂഷകർക്കു കൂടുതൽ അവസരങ്ങൾ ഇതുമൂലം ലഭ്യമാകുമെന്നും ഡയറക്ടർ സിസ്റ്റർ ഷോളി വര്ഗീസ് അറിയിച്ചു. ഷാന്റി പി. ജോൺ അസ്സോസിയേറ്റ് ഡയറക്ടർ ആയും സുജ സജി അസ്സോസിയേറ്റ് ഡയറക്ടർ ഇവാൻജെലിസം ആയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.