ഫാ. ടോം ഉഴുന്നാലിന്റെ ആത്മകഥയുടെ മലയാള പരിഭാഷ പുറത്തിറങ്ങി

കൊച്ചി: ഭീകരരുടെ തടങ്കലിലെ ഒന്നര വര്‍ഷത്തെ അനുഭവങ്ങളും മോചനത്തിന്റെ വഴികളും പങ്കുവയ്ക്കുന്ന  ‘ദൈവകൃപയാല്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം  കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു.

post watermark60x60

ഇംഗ്ലീഷില്‍ മുന്പ് ഇറങ്ങിയ ‘ബൈ ദി ഗ്രേസ് ഓഫ് ഗോഡ്’ എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ തര്‍ജമയാണു പുതിയ പുസ്തകം. ദൈവവിളിയിലേക്കുള്ള പ്രചോദനം, മിഷ്ണറിയാവാനുള്ള തീരുമാനം, വൈദികജീവിതത്തിലെ ആഭിമുഖ്യങ്ങള്‍, യമനിലെത്തിയ ആദ്യകാലത്തെ പ്രവര്‍ത്തനങ്ങള്‍, ആ രാജ്യത്തെ സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലങ്ങള്‍, യുദ്ധമുഖത്തെ കാഴ്ചകള്‍ എന്നിവ വളരെ വിശദമായ് തന്നെ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

പത്ത് അധ്യായങ്ങളും 168 പേജുകളുള്ള പുസ്തകത്തില്‍  തന്റെ മോചനവഴികളെക്കുറിച്ചുള്ള വിശദീകരണശേഷം അതിനായി പ്രയത്‌നിച്ചവരെ നന്ദിയോടെ സ്മരിച്ചുകൊണ്ടാണു പുസ്തകം അവസാനിക്കുന്നത്. വെണ്ണല ഡോണ്‍ബോസ് കോ പബ്ലിക്കേഷന്‍സാണ് ആത്മകഥ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്.

Download Our Android App | iOS App

മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞ വിശേഷങ്ങള്‍ക്കുമപ്പുറം തീക്ഷ്ണമായ തടവറയനുഭവങ്ങള്‍, ഇതുവരെ പറയാത്ത ജീവിതനിമിഷങ്ങള്‍, വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ എന്നിവ ആത്മകഥയിലുണ്ട്. അപൂര്‍വ ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിഎസ്സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

-ADVERTISEMENT-

You might also like