പെന്തെക്കോസ്ത് മിഷൻ ബാംഗ്ലൂർ സെന്റർ കൺവൻഷൻ സമാപിച്ചു

വാര്‍ത്ത : ചാക്കോ കെ തോമസ്‌

ബെംഗളുരു: ദൈവീക വാഗ്ദ്ധാനങ്ങൾ ലഭിച്ച ജനം അതിന് ആസ്പധമായ ജീവിതം നയിച്ച് നിത്യജീവന് അവകാശികൾ ആകണമെന്ന് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ. ഏബ്രഹാം മാത്യൂ പറഞ്ഞു. ദി പെന്തക്കോസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ബാംഗ്ലൂർ സെന്റർ കൺവൻഷന്റെ സമാപന ദിന സംയുക്ത ആരാധനയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
post watermark60x60
ലോകത്തിൽ മറ്റാർക്കും നൽകുവാനാകാത്ത വാഗ്ദ്ധാനമാണ് കർത്താവ് തന്റെ അനുഗാമികൾക്ക് നൽകിയത്. മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ കർത്താവ് ഒരു വലിയ സൗഭാഗ്യ പദ്ധതിയാണ് തന്റെ ശിഷ്യ വൃന്ദങ്ങൾക്ക് ഒരുക്കിയിരിക്കുന്നത് .അതിനു വേണ്ടി കാത്തിരിക്കുന്ന ജനത നിത്യജീവന് പങ്കാളികളായി എല്ലാ നിരയിലും അവിടുത്തെ വിശുദ്ധിയും അന്തസ്സും കാത്ത് പരിപാലിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Download Our Android App | iOS App

ഹെന്നൂർ – ബാഗലൂർ റോഡ് ഗദ്ദലഹളളി പെന്തെക്കോസ്ത് മിഷൻ കൺവൻഷൻ സെന്ററിൽ നാല് ദിവസമായ് നടന്ന് വന്ന കൺവൻഷനിൽ പാസ്റ്റർമാരായ സെൽവ പാണ്ടി (തൂത്തുകുടി) ,യൂനസ് മശി (മുംബൈ) , ജോൺസൻ (കോയമ്പത്തൂർ) എന്നിവർ പ്രസംഗിച്ചു. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവൻഷൻ ഗാനങ്ങൾ ആലപിച്ചു. ശിവമൊഗ, ഹാസൻ , മംഗളുരു, തും കുരു, ഗോവ, ഹൊസൂർ ,മൈസൂരു തുടങ്ങി 46 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളായ് പതിനായിരക്കണക്കിന് ആളുകൾ സംയുക്ത ആരാധനയിൽ പങ്കെടുത്തു. കൺവൻഷനിൽ ബൈബിൾ ക്ലാസ്, സ്റ്റോത്രാരാധന, ഉണർവ് യോഗം, യുവജന സമ്മേളനം , അനുഭവ സാക്ഷ്യം ,ഗാനശുശ്രൂഷ, സുവിശേഷ യോഗം ,രോഗശാന്തി പ്രാർഥന എന്നിവ നടത്തി.
52 പേർ കൺവൻഷനിൽ സ്നാനമേറ്റു. കൺവൻഷൻ സെന്ററിൽ നിന്ന് നഗരത്തിലെ വിവിധയിടങ്ങളിലേയ്ക്ക് ബി.എം.ടി .സി  ബസ് സൗകര്യം ഒരുക്കിയിരുന്നു.സെന്റർ പാസ്റ്റർ. ഗുണശീലൻ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ. സമാധാന പ്രഭു എന്നിവർ കൺവൻഷന് നേതൃത്വം നൽകി.

-ADVERTISEMENT-

You might also like