ബ്യൂലയുടെ സംസ്കാരം നാളെ തൃശൂരിൽ നടക്കും

റിയാദ്: ഏപ്രിൽ 2ന് റിയാദിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ബ്യൂലയുടെ (ഏ. ജി. മലബാർ ഡിസ്ട്രിക്റ്റ് സൂപ്രണ്ടായ പാസ്റ്റർ വി. റ്റി. ഏബ്രഹാമിന്റെ മകൾ) ഭൗതികശരീരം വിമാന മാർഗ്ഗം നാളെ പുലർച്ചെ നാട്ടിലെത്തിക്കും.

ഭൗതീക ശരീരം നാളെ രാവിലെ 8 മണിക്ക് കോഴിക്കോട് പട്ടണത്തിലെ ആർ. സി. റോഡിലുള്ള ഏ. ജി. ട്രിനിറ്റി വർഷിപ്പ് സെന്ററിൽ പൊതുദർശനത്തിന് വയ്ക്കും. തഥവസരത്തിൽ മലബാറിലെ വിശ്വാസി സമൂഹം അന്തിമോപചാരം അർപ്പിക്കും. തുടർന്ന് ഭർത്താവ് ബിജു ഐസക്കിന്റെ ഭവനമായ തൃശൂർ ആൽപ്പാറയിൽ എത്തിക്കും. ശേഷം ആൽപ്പാറ ഐ.പി.സിയിൽ ഉച്ച കഴിഞ്ഞ് 2 മണിക്ക് സംസ്കാര ശുശ്രൂഷ ആരംഭിക്കുകയും വൈകുന്നേരം 5 മണിയോടെ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

കോഴിക്കോട് ട്രിനിറ്റി ചർച്ചിലെ പൊതു ദർശ്ശനവും ആൽപ്പാറയിലെ സംസ്കാര ശുശ്രൂഷയും വിക്ട്ടറി മീഡിയ പേജിലും യൂടൂബിലും ലൈവ് ഉണ്ടായിരിക്കുന്നതാണ്.

-Advertisement-

You might also like
Comments
Loading...