ലേഖനം: ദൈവിക ശുശ്രുഷ | പാസ്റ്റർ മനു കുര്യൻ

നമ്മിൽ ചിലരൊക്കെ മറന്നു പോകുന്ന ഒരു് സത്യം ആണ്, എന്താണ് ദൈവീക ശിശ്രുഷ ? ആരാണ് ദൈവ ദാസന്മാർ ?
ദൈവത്തിനെ മഹത്തായ വേലയാണ് ദൈവിക ശുശ്രുഷ, അതായതു സുവിശേഷ വേല. ലോകത്തിൽ ഏറ്റവും പ്രയാസം നിറഞ്ഞ വലിയ മാന്യത ഉള്ള ഉത്തരവാദിത്വം ഉള്ള ജോലി. മാനുഷീകമായി ചെയ്യാൻ കഴിയാത്തതും എന്നാൽ വളരെ ഗൗരവത്തോടു ചെയ്യേണ്ട വേലയാണ് സുവിശേഷ വേല അഥവാ ദൈവത്തിന്റെ ശുശ്രുഷ…
മാനുഷീകമായി നിറവേറ്റാൻ കഴിയാത്ത സുവിശേഷ വേല അഥവാ ശുശ്രുഷ ചെയ്തെടുക്കാൻ വേണ്ടി ദൈവത്താൽ തിരഞ്ഞെടുത്തു നിയോഗിക്കപ്പെട്ട അഭിഷിക്തൻമാർ ആണ് ദൈവ ദാസന്മാർ.. (മത്തായി 24:45)
എന്നാൽ ചിലർ തികച്ചും സുവിശേഷ വേലയെ ഉപജീവന മാർഗ്ഗമായും ദേഹം ഇളകാതെ പണം ഉണ്ടാക്കുന്നതിനുള്ള എളുപ്പം വഴിയായും എടുക്കുന്നു.. ഇതു പാപം ആണ്.. ജീവനുള്ള ദൈവത്തെ കൊള്ളയടിക്കുന്ന ഈ പ്രവണത അകൃത്യം ആണ്, ഇങ്ങനെ ഉള്ളവർ ദൈവ കോപത്തിൽ അകപ്പെടും എന്ന് പരിശുദ്ധാതമാവു ഓർപ്പിക്കുന്നു..
ദൈവ വചനം പഠിപ്പിക്കുന്ന അഞ്ചു വിധം ശുശൂഷകർ ഉണ്ട്.
1) സുവിശേഷകർ
2) ഇടയന്മാർ
3) അപ്പോസ്തോലർ
4) ഉപടദേഷ്ടകർ
5) പ്രവാചകന്മാർ
എന്നാൽ ശോചനീയമെന്നു പറയട്ടെ ചില ഇടങ്ങളിൽ കണ്ടു വരുനന ഒരു കാര്യം ആണ് മേൽ പറഞ്ഞ അഞ്ചു ഗണത്തിൽ അല്ലാത്തവരെ കൊണ്ടു യോഗങ്ങളിൽ ശുശ്രുഷിപ്പിക്കുന്നതു. പ്രത്യേകിച്ചു പണമുള്ള വരെ കൊണ്ടും, വിദേശത്ത് നിന്നും വരുനന വിശ്വാസികളെ കൊണ്ടും ചിലർ ശുശ്രുഷിപ്പിക്കുന്നു… മറ്റൊന്നുമല്ല പണം കിട്ടാൻ വേണ്ടി ചിലർ ചെയ്യുന്ന തരം താണ ഒരു പരിപാടി ആണ് ഇതു.. അതുപോലെ ബുദ്ധിക്കു നിരക്കാത്ത പൊട്ടത്തരങ്ങൾ ദൂതെന്നും വെളിപ്പാടെന്നും പറഞ്ഞു പണമുള്ളവരെ കയ്യിൽ എടുക്കുക..
ഓര്ക്കുക ഇങ്ങനെ ചെയ്യുന്ന കാട്ടായങ്ങൾ ദൈവിക ശുശ്രുഷ അല്ല ഇവർ ദൈവ ദാസന്മാരും അല്ല..
ഇപ്പോൾ ഇന്റർനെറ്റ് വളരെ ഉപയോഗിക്കപ്പെടുന്ന കാലഘട്ടം ആണ്. ഏതു സാങ്കേതിക വിദ്യയും അതിന്റെ നല്ല വശം നമ്മൾക്ക് എടുക്കാം. എന്നാൽ ദൈവമക്കൾ അത് ദുർവിനിയോഗം ചെയ്യുമ്പോൾ ദൈവം നാമം ദുഷിക്കുന്നു. ഇത് വളരെ വലിയ പാപം ആണ്. ദൈവ ദാസന്മാർ സൂക്ഷിക്കുക മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ… ഈ അടുത്ത സമയത്തു ഒരു പാസ്റ്ററിന്റെ പ്രൊഫൈൽ പടം കണ്ടു അന്തം വിട്ടു പോയി. അദ്ദേഹം കസേരയിൽ മലർന്നു കിടക്കുന്നു, തന്റെ ഭാര്യയുടെ തല ഇദ്ദേഹത്തിന്റെ തലയിൽ വച്ച് കൊണ്ട് ഉള്ള പടം ഇന്റർനെറ്റ് മീഡിയയിൽ ഇട്ടിരിക്കുന്നു… മറ്റൊരു ചിത്രം ഇദ്ദേഹം മെയിൻ റോഡിൽ ഒരു റോയൽ എൻഫീൽഡ് ബൈക്കിൽ ചുവന്ന ജൂബ കൈ ചുരുട്ടി കയറ്റി കസവു മുണ്ടും ഉടുത്തു കറുത്ത കണ്ണാടിയും വച്ച് കയറി ഇരിക്കുന്നു.. എന്നിട്ടു ആ പടം ലോകർ കാണാൻ ഇൻറർനെറ്റിൽ ഇടുന്നു
(റോമർ 13:14). ഇതൊക്കെ കാണുമ്പോൾ പണ്ട് രക്ഷിക്കപെടുന്നതിനു മുൻപ് തീയേറ്ററിനു മുൻപിൽ ഒട്ടിച്ചു വച്ചിരിക്കുന്ന രാജ മാണിക്യം സിനിമ പോസ്റ്റർ കണ്ട പോലെ് ഉണ്ട്. ഇങ്ങനെ ഒക്കെ വിവരക്കേട് കാണിക്കുമ്പോൾ അത് ദൈവത്തിനു അപമാനം ആണ്. മറ്റൊരു രസകരമായ വിഷയം ഈ വ്യാജന്മാർ കാര്യം പറയുന്ന ദൈവദാസന്മാരെ അവരുടെ ശിശ്രൂഷക്കു മാർക്ക് ഇട്ടു കൊണ്ട് , കർത്താവു പോലും ശിശ്രൂഷ അംഗീകരിക്കില്ല എന്നൊക്കെ പറയുമ്പോൾ കർത്താവു പോലും ഇവരുടെ കീഴിൽ ആണോ എന്ന് ഒരു നിമിഷം ചിന്തിച്ചേക്കാം. ഷാരൂഖ് ഖാൻ മുടി സ്റ്റൈലും, ഇറുകി പിടിച്ച സ്ലിം ഷർട്ടും – പാന്റും, അരയിൽ നിന്നും ഇപ്പോൾ ഊരി പോകും എന്ന മട്ടിൽ ഒരു ബെൽറ്റും കെട്ടി അല്ല സ്റ്റേജിൽ നിൽക്കേണ്ടത് (2 തിമോത്തി 2:22-24). വസ്‌ത്രത്തിലും, വാക്കിലും, പ്രവർത്തിയിലും, ജീവിതത്തിനെ എല്ലാ മേഖലകളിലും മാന്യത ദൈവദാസന്മാർ സൂക്ഷിക്കണം.
(റോമർ 13:4) വിശുദ്ധിയും വേർപാടും ഇല്ലാത്തവർ മനസു പുതുക്കി മടങ്ങി വരണം.
അപ്പൻ പാസ്റ്റർ ആയതു കൊണ്ടോ അമ്മായി അപ്പൻ പാസ്റ്റർ ആയതു കൊണ്ടോ ഒരുവൻ ദൈവ വേലയ്ക്കു ദൈവവിളി ഇല്ലെങ്കിൽ ഇറങ്ങരുത് (എഫെസ്യർ 4:1-3, ഗലാത്യർ 1:6).
നന്നായി ദൈവസന്നിധിയിൽ താഴ്ത്തി, വചനം പഠിച്ചു, ഉപദേശം മുറുകെ പിടിച്ചു, ദൈവ വിളി മനസിലാക്കി കർത്താവിന്റെ വേല ചെയ്‌താൽ അനുംഗ്രഹം ഉറപ്പ് .. നിത്യത ഉറപ്പ്… (റോമർ 6:22) അല്ലെങ്കിൽ ഇങ്ങനെ ഉള്ളവരുടെ കാര്യം പോക്കാണ്.. അതുകൊണ്ട് ദൈവത്തെയും അവന്റെ വചനത്തെയും നന്നായി ബഹുമാനിക്കുക. ദൈവ ദാസന്മാർ ദൈവിക ഫലം കായിക്കുക..
വചനം പറയുന്നു, നേരോടെ നടക്കുന്നവർക്ക് ഒരു നന്മയ്ക്കും മുടക്കം വരുന്നില്ല.
ദൈവ ദാസന്മാർ ദൈവിക ശുശ്രുഷ ചെയ്യട്ടെ..
(മത്തായി 24:48-51)
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ !!!

പാസ്റ്റർ മനു കുര്യൻ ശാരോൻ ഫെല്ലോഷിപ്പ് ചർച്, കുവൈറ്റ്‌ (മംഗഫ്).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.