‘ക്രോസ്‌ റോഡ്‌ 2018’ ഒരുക്കി ICPF അബുദാബി

റോജി ഇലന്തൂർ

അബുദാബി: ICPF അബുദാബി ഒരുക്കുന്ന ‘ക്രോസ്‌ ഓവർ‌ 2018’ എപ്രിൽ 7 ശനിയാഴ്ച വൈകിട്ട്‌ 5 മണി മുതൽ 8 മണി വരെ അബുദാബി ഇവാഞ്ചലിക്കൽ ചർച്ച്‌ സെന്റർ Upper Chappel 2-ൽ നടത്തപ്പെടുന്നു.

post watermark60x60

പത്തും പന്ത്രണ്ടും‌ അദ്ധ്യയനവർഷങ്ങൾ പഠിച്ച്‌ പൂർത്തിയാക്കിയ‌ വിദ്യാർത്ഥികൾക്ക്‌ വേണ്ടി പ്രധാനമായും ഒരുക്കപ്പെടുന്ന മീറ്റിംഗിൽ പാ. ജോയൽ ടി. എം. മുഖ്യസന്ദേശം നൽകുന്നു. ICPF അബുദാബി ക്വയർ ഗാനശുശ്രൂഷക്ക്‌ നേതൃത്വം നൽകുന്നു.

അബുദാബിയിൽ പതിനഞ്ച്‌ വർഷം ശുശ്രൂഷ പൂർത്തിയാക്കിയ സീനിയർ പാസ്റ്റർമാരെ ആദരിക്കുന്ന ഒരു പ്രത്യേക മീറ്റിങ്ങും ഇതോടൊപ്പം ഉണ്ട്‌ എന്ന് സംഘാടകർ അറിയിച്ചു‌.

Download Our Android App | iOS App

അബുദാബിയിലുള്ള വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ള വിദ്യാർത്ഥികളും സഭാംഗങ്ങളും ദൈവദാസന്മാരും പ്രസ്തുത പരിപാടിയിൽ കടന്നുവന്ന് പങ്കുകൊള്ളുമെന്ന് സംഘാടകർ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക:

ജോൺസൺ മാത്യു: +9715 55 4282712

-ADVERTISEMENT-

-ADVERTISEMENT-

You might also like