രാജസ്ഥാന്‍ മിഷനറി യാത്രയുടെ ഓര്‍മ്മക്കുറിപ്പ്‌ | അലക്സ് പൊന്‍വേലില്‍

ത്ഥേകഹോ പിതാജി താരോമോച്ഛഡലാ ബന ജാവാ  മേം

മോച്ഛഡലാ ബനജാവാ താരോ ചരണോപേലഗ്ജാവാ  മേം

(അങ്ങ് കൽപ്പിച്ചാൽ പിതാവേ അങ്ങയുടെ പാദുകം ആയിതീരാനും

പാദുകം മാത്രമല്ല സ്പർശനമേറ്റ് പാദത്തോട് ചേർന്ന് കിടക്കുവാനും ഞാൻ ഇതാ.)

രുപത്തിനാലു വർഷങ്ങൾക്കു മുൻപ് ഡയറി ചാച്ചി, വിമല ചാച്ചി എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന  രണ്ട് മാതാക്കൾ പ്രാർത്ഥന അവസരങ്ങളിൽ പാടി കേട്ട ഈ മാർവാഡി ആരതി ചരണങ്ങൾ ഇന്നും മനസ്സിൽ സജീവമായുണ്ട്. ഹ്ര്യദയപൂർവ്വം സ്നേഹിക്കാനറിയാവുന്ന കുറെ നല്ല ആൾക്കാരെ എനിക്ക് ലഭിച്ചത് രാജസ്ഥാനിലേ ശെഖാവത്തിൽ നിന്നാണ്, അൺപഡ് ലോഗ് (എഴുത്തും വായനയും അറിയാത്തവർ) എന്നു മാത്രമേ ഇവരേ വിശേഷിപ്പിക്കാൻ കഴിയൂ പക്ഷെ ഇവർ പ്രാർത്ഥിച്ച് നിരവധി പേർ സൗഖ്യം പ്രാപിച്ചു ഇവരീലൂടെ അനേകർ ദൈവസ്നേഹം കണ്ടെത്തി,  മുൻപ് ഇവരുടെ മനസ്സിൽ പതിഞ്ഞ ഭജൻ അതിലൂടെ യേശുവിനോടുള്ള സ്നേഹം വെളിപ്പെടുത്തുന്നതാണ് മുകളിൽ എഴുതിയ ചരണങ്ങൾ.   ഭാരതത്തിൽ മറ്റൊരിടത്തും ഇല്ലാത്ത  ജാതീയതയും വർഗ്ഗവിവേചനങ്ങളും ഒക്കെ നിലനിൽക്കുന്നു എങ്കിലും സുവിശേഷം സ്വതന്ത്രമാക്കിയ കുറെ നല്ലആൾക്കാർ ഈ മണ്ണിലുണ്ട്

തിരുവചനപഠനശേഷം ആഗ്രഹിച്ചു സുവിശേഷം അധികം എത്തിചേർന്നിട്ടില്ലാത്ത ഇടങ്ങളിൽ അയക്കണമേ അതിനായി   പ്രാർത്ഥിച്ചു ആത്മാർത്ഥമായി തന്നെ ഒരു വർഷത്തോളം ഏറണാകുളം കോലഞ്ചേരി എന്ന സ്ഥലത്ത് ഒരു അഭിഷക്തദൈവദാസനോടൊപ്പം പ്രവർത്തിച്ചു  വരവേ ആ പ്രാർത്ഥനക്ക് മറുപടിയായി, രാജസ്ഥാനിൽ ശെഖാവത്ത് പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന ദൈവദാസന്റെ കേരളാ സന്ദർശനം, എന്റെ പ്രാർത്ഥനക്ക് മറുപടി അയി വെളിപ്പെട്ടു.

1990 ജൂൺ 28ൽ ഉണ്ടായ വീണ്ടും ജനനാനുഭവത്തോടൊപ്പം ദൈവ വചന പഠനത്തിനും പരസ്യ പ്രവർത്തനങ്ങൾ ക്കും അവസരം ലഭിച്ചത് ഒരു വിലപ്പെട്ട അനുഭവമായിരുന്നു ജനുവരി 26 1994 ഇൻഡ്യൻ ജനാധിപത്യം അതിന്റെ 44 ആ‍ാം വാർഷീകാഘോഷിക്കുന്നു  വേളയിൽ ആണ് ഞാൻ കേരളം എന്ന കൊച്ചു സംസ്ഥാനത്തിനപ്പുറം ആദ്യമായി തീവണ്ടിയിൽ യാത്രപുറപ്പെടുന്നത്, ആദ്യമായുള്ള ദീർഘദൂരയാത്രയുടെ എല്ലാ പരിഭ്രമങ്ങളും ഉള്ള യാത്ര ആയിരുന്നു അത്, ജനുവരിമാസത്തെ അതിശൈത്യവും എനിക്ക്  ആദ്യത്തെ അനുഭവമായിരുന്നു യാത്രതിരിച്ചതിന്റെ 4 ആം പ്രഭാതത്തിൽ   രാജസ്ഥാന്റെ വടക്ക് കിഴക്കായുള്ള ജുംജ്ജുനു, സിക്കർ, ചുരു എന്നീ ജില്ലകളും നാഗോർ, ജയപ്പൂർ എന്നീ ജില്ലകളുടെ കുറച്ചു ഭാഗങ്ങളും ചേരുന്ന ശെഖാവത്തിൽ എത്തിചേർന്നു, കച്ചവാ രജപുത്രർ പ്രധാനമായും രാജസ്ഥാനിൽ ആണ് കണ്ടുവരുന്നത് ശക്തനായ പടയാളിയായിരുന്ന മഹാറാവോ ശെഖാ ജീ യുടെ പിൻ തലമുറക്കാരാണെന്ന് അവകാശപ്പെടുന്നു, ബുദ്ധി കൂർമ്മതയും, ത്യാഗവും, കഠിനാധ്വാനവും കൈമുതലായുള്ള  ഇവരുടെ ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശങ്ങൾ എന്നു ചരിത്രം, കാർഷീക വ്ര്യത്തിയിലും വ്യവസായത്തിലും ഏർപ്പെട്ടിര്യുന്നു, ഇവരിൽ മാർവാഡി വ്യെവസായകർ പണികഴിപ്പിച്ചിരുന്ന മനോഹരങ്ങളായ ഹവേലികൾ (ശിൽപ്പങ്ങളും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച സൗധങ്ങൾ ) ഇന്നും ഏറെ കൗതുകമുണർത്തുന്ന ഹ്യദ്യമായ കാഴ്ചകളാണ്,

ഭാരതത്തിന്റെ വടക്ക് പടിഞ്ഞാറായുള്ള ഈ ദേശത്തിൽ ദൈവസ്നേഹത്തിന്റെ വിത്തെറിയാനും  അനേകം ദൗത്യവാഹകരേ തയ്യാറാക്കുവാനും  മൂന്നു പതിറ്റാണ്ടുമുൻപ് ഭാരതത്തിന്റെ  തെക്കേ അറ്റത്തുനിന്നും ആ ദൗത്യം ഏറ്റെടുക്കുവാൻ    ദൈവം തിരഞ്ഞെടുത്തത് പാസ്റ്റർ വി സി വർഗീസും അതേ ദർശനം ഹ്യദയത്തിൽ സൂക്ഷിച്ചിരുന്ന തന്റെ ജീവിത പങ്കാളിയേയും ആയിരുന്നു, പ്രശസ്തിയിൽ നിന്ന് ഏറെ മാറി സഞ്ചരിച്ചിരുന്ന, ലാളിത്യവും വിനയവും കൈമുതലായുള്ള  ആത്മാക്കൾ എന്ന ഏകലക്ഷ്യത്തോടെ തന്റെ മേലുള്ള ദൈവികനിയോഗം മനസ്സിലാക്കി പാസ്റ്റർ വി സി വർഗീസ് ഈ പ്രദേശങ്ങളിൽ   കടന്നു വന്നു.

കേരളത്തിന്റെ തനതായ രുചികൂട്ടുകൾ ശീലിച്ച നമ്മുടെ നാവിന്റെയും ശരീരത്തിന്റേയും താത്പര്യങ്ങൾ ത്യജിച്ച് ശെഖാവത്തിൽ ദൈവഹിതം നിറവേറ്റുവാൻ സമർപ്പിക്കപ്പെട്ട കുടുംബം ആയിരുന്നു പാസ്റ്റർ വീ സീ വർഗീസിന്റേത്. ചെന്നെത്തിയതിന്റെ പിറ്റേദിവസം മുതൽ അദ്ധേഹത്തോടു ചേർന്ന് സുവിശേഷ സാഹിത്യങ്ങളുമായി തെരുവിലേക്കിറങ്ങി ഹിന്ദി ഭാഷ ഒട്ടും പരിചയമില്ലാത്ത എനിക്ക് അദ്ധേഹം പറഞ്ഞു തന്നു “പ്രഭു യീശു മസികെ ബാരെമം ലിഖാഹുവാ കിതാബ് സിർഫ് പാഞ്ച് റുപെയാ ”  അങ്ങനെ പറഞ്ഞ് ഈ പുസ്തകങ്ങളുമായി മാർവാഡി സംസാരിക്കുന്ന സമൂഹത്തിൽ ഹിന്ദി യുടെ മുറിവാക്കുകളുമായി ഞാൻ,  എന്റെ നേരേവരുന്ന സകല ചോദ്യങ്ങൾക്കും ഹാം ഹാം എന്നും ചെറു പുഞ്ചിരിയുമായി സകല ചോദ്യങ്ങളേയും ഞാൻ നേരിട്ടു പിന്നീടാണ്  എനിക്ക് മനസ്സിലായത് നിങ്ങൾക്ക് ഭ്രാന്തുണ്ടോ എന്നും അവർ ചോദിച്ചിരുന്നു എന്ന്. മുഴു മാനവകുലത്തിന്റെ ഉദ്ധാരണത്തിനായി കടന്നുവന്ന രക്ഷകനേ ഈ ഗ്രാമങ്ങളിൽ പരിചയപെടുത്തിയത് ദയാസാഗർ എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു, തന്റെ ചെറിയ ഇരുചക്രവാഹനത്തിൽ പ്രൊജെക്ടറും, റീലും, സ്റ്റെബുലൈസറും സ്പീക്കറും അതിന്റെ എല്ലാം മുകളിൽ ഞാനും നീണ്ട കടുകു പാടങ്ങളും കോതമ്പു പാടങ്ങൾ താണ്ടി ഗ്രാമവാസികൾ  കൂട്ടമായി പാർക്കുന്ന ഗ്രാമങ്ങൾ ലക്ഷ്യമാക്കിയുള്ള ആ യാത്രകൾ മരുഭൂമിയായതിനാൽ ദൂരെനിന്നേ കുട്ടികൾ  കണ്ട് ഓടി ക്കൂടുമായിരുന്നു. തുടർന്നുള്ള വിളംബരംങ്ങൾ കുട്ടികൾ ഏറ്റെടുത്തിരുന്നു  പ്രദർശനവേളകളിൽ പല കണ്ണുകൾ ഈറനണിയുന്നതും കണ്ടിരുന്നു. ഫിലിം പ്രദർശനം കഴിയുമ്പോൾ  ചില സ്ഥലങ്ങളിൽ ഗ്രാമമുഖ്യന്മാർ ഭക്ഷണം നൽകിയും ചിലർ ശകാരവു ഭീഷണിയായും നൽകി മടക്കി അയക്കാറുണ്ടായിരുന്നു. ആ ഗ്രാമവാസികളിൽ ഒരാളായി മാറുവാനും ആ പ്രദേശത്തിന്റെ ഏതാവശ്യത്തിനും ഒപ്പം നിൽക്കുവാനും അവരുടെ പ്രീയങ്കരനായി ക്രമേണ മാറുവാനും ഈ പാദിരി സാബിനു കഴിഞ്ഞു, അതിനു കൊടുത്ത വില വലുതായിരുന്നു പല തവണ ജീവനു ഭീഷണിയും, ഒരു രാത്രി പിറ്റേപ്രഭാതത്തിനു മുൻപ് അവിടെനിന്നും ഓടിപൊയ്കൊള്ളാൻ ഉന്നത അധികാരികളുടെ നിർദേശവും പാർക്കുവാൻ ഭവനം ലഭിക്കാതെ ആഴ്ചതോറും ഭവനം മാറെണ്ട അനുഭവങ്ങളും ഇങ്ങനെ നിരവധി അഗ്നി ശോധനകളുടെ നടുവിലൂടെ സഹായം വരുന്ന പർവ്വതിത്തേലേക്ക് മാത്രം കണ്ണുകൾ ഉയർത്തി ഉപവാസത്തോടും പ്രാർത്ഥനയോടും മൂന്നു പതിറ്റാണ്ടുകൾ ഈ പാദിരി സാബും ഏതു പ്രതിസന്ധിയിലും ഒപ്പം നിന്ന തന്റെ സഹധർമ്മിണിയും  ഇവിടെ പിടിച്ചു നിന്നതിന്റെ ഫലം ആണ് ഇന്ന് ശെഖാവത്തിയിൽ കാണുന്ന നിരവധി പ്രവർത്തനങ്ങളും പ്രവർത്തകരും.

-ADVERTISEMENT-

-Advertisement-

Leave A Reply

Your email address will not be published.