മാർപാപ്പയുടെ പേരിൽ വ്യാജ വാര്‍ത്ത പ്രചരിക്കുന്നെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത. ഇറ്റലിയിലെ ലാ റിപ്പബ്ലിക്ക എന്ന പത്രത്തിന്റെ സ്ഥാപകനായ യൂജീനോ സ്കാൽഫാരി മാര്‍പാപ്പയുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ നരകം ഇല്ല എന്നു മാര്‍പാപ്പ പ്രസ്താവിച്ചതായാണ് ഇന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

” ഫ്രാൻസിസ് പാപ്പ അടുത്തിടെ ലാ റിപ്പബ്ലിക്കാ എന്ന പത്രത്തിന്റെ സ്ഥാപകനുമായി ഈസ്റ്റർ പ്രമാണിച്ച് ഒരു സൌഹൃദ സംഭാഷണം നടത്തിയിരുന്നു. പക്ഷേ അഭിമുഖം ഒന്നും നൽകിയിരുന്നില്ല. പക്ഷെ അഭിമുഖം നല്‍കിയെന്ന പേരില്‍ പ്രസ്തുത പത്രത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ലേഖനം, അദ്ദേഹത്തിന്റെ തന്നെ പുനർസൃഷ്ട്ടിയാണ്. അതിൽ മാർപാപ്പ പറഞ്ഞ കാര്യങ്ങൾ അതേ പടി നൽകിയിട്ടില്ല. അതിനാൽ ആ വാര്‍ത്ത വിശ്വസിക്കരുത്” വത്തിക്കാന്‍ പ്രസ്താവനയില്‍ പറയുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like