ക്രൈ​​​സ്ത​​​വ ദമ്പ​​​തി​​​ക​​​ളെ ചു​​​ട്ടെ​​​രി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി വെ​​​റു​​​തെ വി​​​ട്ടു

ലാ​​​ഹോ​​​ർ: മ​​​ത​​​നി​​​ന്ദാ​​​ക്കു​​​റ്റം ആ​​​രോ​​​പി​​​ച്ച് ക്രൈ​​​സ്ത​​​വ ദമ്പതി​ക​​​ളെ ഇ​​​ഷ്ടി​​​ക​​​ച്ചൂ​​​ള​​​യി​​​ലെ​​​റി​​​ഞ്ഞു ചു​​​ട്ടെ​​​രി​​​ച്ച കേ​​​സി​​​ലെ 20 പ്ര​​​തി​​​ക​​​ളെ ലാ​​​ഹോ​​​റി​​​ലെ ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ കോ​​​ട​​​തി വെ​​​റു​​​തെ വി​​​ട്ടു.

പ്ര​​​തി​​​ക​​​ൾ​​​ക്ക് എ​​​തി​​​രേ​​​യു​​​ള്ള ആ​​​രോ​​​പ​​​ണം സം​​​ശ​​​യാ​​​തീ​​​ത​​​മാ​​​യി തെ​​​ളി​​​യി​​​ക്കാ​​​ൻ പ്രോ​​​സി​​​ക്യൂ​​​ഷ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു കോ​​​ട​​​തി വി​​​ധി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

ലാ​​​ഹോ​​​ർ പ്രാ​​​ന്ത​​​ത്തി​​​ലെ കോ​​​ട് രാ​​​ധാകി​​​ഷ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ ഇ​​​ഷ്ടി​​​ക​​​ക്ക​​​ള​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യി​​​രു​​​ന്ന ഷ​​​ഹ​​​സാ​​​ദ് മ​​​സീ​​​ഹി​​​നെ​​​യും ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ ഭാ​​​ര്യ ഷാ​​​മ​​​യെ​​​യും ആ​​​യി​​​ര​​​ത്തോ​​​ളം വ​​​രു​​​ന്ന ജ​​​ന​​​ക്കൂ​​​ട്ടം ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും തു​​​ട​​​ർ​​​ന്നു ചു​​​ട്ടു​​​കൊ​​​ല്ലു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് കേ​​​സ്. 2014ലാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്. ഒ​​​രു പ്രാ​​​ദേ​​​ശി​​​ക മ​​​ത​​​നേ​​​താ​​​വാ​​​ണ് ദ​​​മ്പ​തി​​​ക​​​ൾ​​​ക്ക് എ​​​തി​​​രേ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തെ ഇ​​​ള​​​ക്കി​​​വി​​​ട്ട​​​ത്.
പാക്കിസ്ഥാനിൽ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം വളരെ ക്രൂരമായ ആക്രമണങ്ങളിലൂടെ കടന്നുപോകുന്നത്. മിക്ക സംഭവങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറില്ല

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.