36-മത് PCNAK-ന്റെ വിളമ്പര യോഗവും സംഗീത സന്ധ്യയും ഡാളസ്സിൽ

ഡാളസ്: ലോകത്തിലെ ഏറ്റവും വലിയ പെന്തക്കോസ്ത് കൂട്ടായ്മ ആയ പിസിനാക് കോൺഫ്രൻസിന്റെ വിളമ്പര യോഗവും സംഗീത സന്ധ്യയും ഡാളസ് പട്ടണത്തിൽ ഉള്ള ഹെബ്രോൻ ഐപിസി ചർച്ചിൽ വച്ച് മാർച്ച് നാലാം തിയതി ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നടക്കുന്നതാണ് . ബോസ്റ്റണിലുള്ള സ്പ്രിങ്‌ഫീൽഡ് പട്ടണത്തിൽ വെച്ച് ജൂലൈ 5 മുതൽ 8 വരെയാണ് 36 -മത് പിസിനാക്ക് നടക്കുന്നത്. വളരെ വിപുലമായ ക്രമീകരണങ്ങൾ ആണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. പാസ്റ്റർ ബഥേൽ ജോൺസൺ, ബോസ്റ്റൺ(നാഷണൽ കൺവീനർ), ബ്രദർ വെസ്ലി മാത്യു, ഡാളസ് (നാഷണൽ സെക്രെട്ടറി), ബാബുക്കുട്ടി ജോർജ് (നാഷണൽ ട്രെഷറർ), ഷോണി തോമസ്, ഡാളസ്(യൂത്ത് കോർഡിനേറ്റർ), ആഷാ ഡാനിയേൽ, ന്യൂയോർക് (ലേഡീസ് കോർഡിനേറ്റർ) തുടങ്ങിയ പരിചയ സമ്പന്നരായ നേതൃത്വ നിരയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. ഇവരോടോപ്പോം വിവിധ സംസ്ഥാനങ്ങളിൽ നിന്നും 24 നാഷണൽ റെപ്രെസെന്ററ്റീവ്സ്, വിപുലമായ ലോക്കൽ കമ്മറ്റി എന്നിവ പ്രവർത്തിക്കുന്നു. ഇതു കൂടാതെ വളരെ പ്രഗല്ഫരായ ദൈവദാസൻമാർ ആണ് ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നത്.
അമേരിക്കയിലും കാനഡയിലും നടത്തി വരുന്ന പ്രൊമോഷൻ മീറ്റിംഗുകൾ ഈ മാസം ഡാളസ്, ഹ്യൂസ്റ്റൺ, ഫിലാഡൽഫിയ പട്ടണങ്ങളിൽ നടക്കുന്നതാണ്. റോബിൻ രാജു, (റീജിയൻ യൂത്ത് റെപ്രെസെന്ററ്റീവ് ), ലിൻഡ്‌സെയ് വര്ഗീസ്, (യൂത്ത് റെപ്രെസെന്ററ്റീവ്), ഷൈനി രാജു (ലേഡീസ് റെപ്രെസെന്ററ്റീവ്) എന്നിവർ ഡാളസിൽ ഉള്ള പ്രവർത്തനങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.