പള്ളി വാതിൽ കൊട്ടിയടച്ചപ്പോൾ ചേർത്തലയിൽ നേഴ്സ്മാർക്ക് വിശ്രമിക്കാൻ ആലയം തുറന്ന് കൊടുത്ത് പെന്തകോസ്ത് സഭ മാതൃകയായി

ചേർത്തല : യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ പാതയിൽ പ്രതിഷേധ മതിൽ തീർത്ത സമരം വളരെ ശ്രദ്ധയാകർശിച്ചിരുന്നു. സംസ്ഥാന വ്യാപകമായി പണിമുടക്കായതിനാൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള നേഴ്‌സുമാരെത്തി. മുംബൈ, ഡൽഹി, ഗോവ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്ന് പോലും നേഴ്‌സുമാർ വന്നിരുന്നു.

തെരുവിൽ നീതിക്കായി സമരത്തിന് ഇറങ്ങിയ ആയിരക്കണക്കിന് നഴ്സുമാർ ഒരു നേരത്തെ അഭയത്തിനായി അനേകം പള്ളികളിൽ എത്തിയെങ്കിലും അവിടങ്ങളിൽ എല്ലാം അവർക്ക് വാതിൽ അടച്ചു. എന്നാൽ രാവിലെ 10 മണി മുതൽ രാത്രി 7 മണി വരെയും നഴ്സുമാർക്ക് പൂർണ്ണ സാഹചര്യത്തിൽ വിശ്രമിക്കാനും ചർച്ചും പാഴ്സയ്ജ് തുറന്നു കൊടുക്കുകയും പ്രാഥമികമായ എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുത്ത പാസ്റ്റർ. ബൈജുമോനും കുടുംബവും ചേർത്തല, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ടൗൺ ചർച്ച് മാതൃകയായി. അനേകം നേഴ്‌സുമാർ വന്നും പോയിക്കൊണ്ടും ഇരുന്നു. അവർക്ക് എല്ലാവർക്കും ആഹാരം കഴിക്കുന്നതിനും വേണ്ട സഹായം ചെയ്തു കൊടുത്തു. ഈ വാർത്ത പുറം ലോകം എത്തിച്ചുകൊണ്ട് സമരത്തിൽ പങ്കെടുത്ത ഒരു നേഴ്‌സ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റും മേലെ കുറിപ്പും ആണ് വളരെ ശ്രദ്ധേയമായത്.

“സഭകളിൽ അല്ല കാര്യം ദൈവപുത്രന്റെ വചനം അനുശാസിക്കുന്നവനാണ് യെഥാർത്ഥ ക്രിസ്ത്യാനി ഇന്നലെ ചേർത്തലയിൽ നിന്നു എടുത്ത രണ്ടു ചിത്രങ്ങൾ ആണ് ഇതു ഒന്നിൽ നഴ്സുമാർക്കു പ്രേവശനം നിഷേധിച്ചുകൊണ്ട് വാതിൽ അടച്ചു പൂട്ടുന്നു മറ്റൊന്നിൽ വാതിൽ തുറന്നിട്ടു അവർക്കു എല്ലാ സൗകര്യങ്ങളും കൊടുക്കുന്നു. വിശക്കുന്നവനു ഒരു നേരെത്തെ ആഹാരം കൊടുക്കണം എന്നു കൺവെൻഷനുകൾ നടത്തി പഠിപ്പിച്ച മാത്രം പോരച്ചോ അതു പ്രവർത്തിയിലും കാണിക്കണം

നീതിക്കായി സമരം ചെയ്യുന്ന നഴ്‌സുമാരുടെ സമരത്തെ തകർക്കാനായി പള്ളിയുടെ കവാടങ്ങൾ അടച്ചിട്ടു……

അശരണരെയും ആലംബഹീനരെയും സഹായിക്കാൻ പറഞ്ഞ യേശുവിന്റെ ദാസൻ മാർ എന്ന് അവകാശപ്പെടുന്ന പുരോഹിതൻമാർ, മുതലാളിമാരുടെ പാദസേവകരായി മാറുന്നൂ……

വൈകാരികമായ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.