എല്ലാ സഭകളിലും വിബിഎസ്‌ എന്ന സ്വപ്‌നവുമായി ട്രാൻസ്ഫൊമേഴ്സ് വി. ബി. എസ്‌.

തിരുവല്ല: വെക്കേഷൻ ബൈബിൾ സ്കൂൾ എന്നതിനു പുതിയ നാമകരണം (വിഷൻ ബിൽഡിംഗ്‌ സ്കൂൾ).
കഴിഞ്ഞ വർഷം 2017 ചരിത്രത്തിലാദ്യമായി 3 ഡേ വി. ബി എസ്‌ എന്ന ആശയവുമായി ട്രാൻസ്ഫൊമേഴ്സ്‌ വി ബി എസ്‌ പ്രവർത്തനങ്ങൾ ആരംഭിച്ചു , കേരളത്തിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലും (സിങ്കപൂർ | ആസ്റ്റ്രേലിയ | യു. എ. ഇ | യു. എസ്‌. എ | ആന്റമാൻ) 100 കണക്കിൽ പരം വി. ബി. എസ്‌‌ നടത്തുവാൻ ദൈവം ട്രൻസ്ഫൊമേഴ്സ്‌ വി. ബി. എസിനെ സഹായിച്ചു. കേരളത്തിൽ 10,000 ത്തിൽ അധികം സഭകൾ ഉണ്ട്‌ , എന്നാൽ വി ബി എസ്‌ നടത്തുന്ന സഭകൾ വളരെ കുറഞ്ഞ ശതമാനം മാത്രമാണ. അതുകൊണ്ടു തന്നെ എല്ലാ സഭകളിലും വി ബി എസ്‌ എന്ന ആശയവുമായി എല്ലാ പരിമിധികളെയും തരണം ചെയ്തുകൊണ്ട്‌ 2018 ൽ ആകാശകൊട്ടാരം (അതെ ഒരു നാൾ രാജാവ്‌ വരും എന്നെയും കൊണ്ടു പോകും) എന്ന അനുഗ്രഹിക്കപ്പെട്ട സിലബസുമായി ട്രൻസ്ഫൊമേഴ്സ്‌ വീണ്ടും വരുന്നു. കർത്താവിന്റെ രണ്ടാം വരവിനെ കുറിച്ചു കുഞ്ഞു മനസുകളെ ആകാംഷഭരിതരാക്കുവാൻ ട്രൻസ്ഫൊമേഴ്സ് വി. ബി. എസ്‌ സീസ്ൺ 2 തയ്യാറായിക്കഴിഞ്ഞു. കുറഞ്ഞ ചിലവിൽ, 3 ദിവസം മുതൽ 3 ആഴ്ച്ച വരെ വി ബി എസ്‌ നടത്താവുന്ന പാഠ്യ പദ്ധതികൾ. അതിലുപരി പ്രത്യേകതകളുള്ള വി ബി എസ്‌ സിലബസാണു ട്രൻസ്ഫൊമേഴ്സ് വി ബി എസ് ഒരുക്കുന്നത്‌ (മ്യുസിക്‌ സോൺ, വേർഡ്‌ സോൺ, ഫൺ സോൺ റൊട്ടേഷൻ, ഗെയിം സോൺ, മൂവി സോൺ etc..) . അനുഗ്രഹീതവും അധിമനോഹരവുമായ പാട്ടുകൾ, ആക്ഷൻ സോങ്ങുകൾ, അർത്ഥവത്തായ പാഠങ്ങൾ, തകർപ്പൻ ഗെയിമുകൾ, ക്രിയാത്മകമായ ആക്റ്റിവിറ്റീസ്‌ (ക്രാഫ്റ്റ്‌ വർക്ക്സ്‌) ആവേശകരമായ മിഷിനറി വീഡിയോ എന്നിവ തയ്യാറായികഴിഞ്ഞു. ഒഫിഷ്യൽ ട്രെയിനിങ്ങുകൾ പ്രധാനപ്പെട്ട നാലു കേന്ദ്രങ്ങളിലായ്‌ ക്രിമീകരിക്കപ്പെട്ട ദിവസങ്ങളിൽ നടത്തപ്പെടുന്നു. കൂടാതെ , 10 പേരിൽ കുറയാതെ ക്രമീകരിക്കപ്പെടുന്ന സ്ഥലത്ത്‌ ട്രാൻസ്ഫൊമേഴ്സ് ടീം ട്രെയിനിംഗ്‌ നൽകുന്നതായിരിക്കും. ക്രിസ്തീയ മൂല്ല്യങ്ങൾക്കു പ്രാധാന്യം നൽകിയിരിക്കുന്ന ട്രൻസ്ഫൊമേഴ്സ് വിഷൻ ബിൽഡിംഗ്‌ സ്കൂളിനു പുതുതലമുറയെ കർത്താവിന്റെ രണ്ടാം വരവിനായ്‌ ഒരുക്കുവാൻ സാധിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.