“സെയ്ഫ് സോൺ” പ്രകാശനം ചെയ്തു

തിരുവല്ല: പ്രമുഖ വി ബി എസ്സ് പ്രവർത്തനമായ എക്സൽ വി ബി എസ്സ് 2018 ലെ ചിന്താവിഷയത്തെ ആസ്പദമാക്കി വിബിഎസ്സിനും കുഞ്ഞുങ്ങളുടെ ഇടയിലെ ശുശ്രൂഷകൾക്ക് തുടർന്നും ഒരുപോലെ പ്രയോജനകരമാക്കുന്ന രീതിയിൽ പുറത്തിറക്കിയ “സെയ്ഫ് സോൺ” എന്ന പുസ്തകം തിരുവല്ല ശാന്തിനിലയത്തിൽ വച്ച് നടന്ന മാസ്‌റ്റേഴ്സ് ട്രയിനിംഗിൽ പ്രകാശനം ചെയ്തു.
പാസ്റ്റർ രാജു പൂവക്കാല ആദ്യ കോപ്പി പാസ്റ്റർ ഫിന്നി ജേക്കബിന് നൽകി റിലീസ് ചെയ്തു. പാസ്റ്റർ തോമസ് പുളിവേലി ആശംസകൾ അറിയിച്ചു. കുഞ്ഞുങ്ങളുടെ ഇടയിലെ പ്രവർത്തകർക്കും വിബിഎസ് ഡയറക്ടേഴ്സിനും ഒരു പോലെ പ്രയോജനകരമായ ഈ ഗ്രന്ഥം ബിനു വടശ്ശേരിക്കര, ഷിബു കെ ജോൺ, അനിൽ ഇലന്തൂർ, ജോബി കെ. സി, ഡെന്നി ജോൺ എന്നിവരാണ് തയ്യാറാക്കിയിരിക്കുന്നത്.
എക്സൽ പബ്ലിക്കേഷൻ ആണ് പുറത്തിറക്കിയിരിക്കുന്നത്

 

-ADVERTISEMENT-

-ADVERTISEMENT-

You might also like