ചെറുചിന്ത: പുതിയൊരു കല്പന | സാജൻ ബോവാസ്

യോഹന്നാൻ പതിമൂന്നാം അദ്ധ്യായത്തിൽ യേശു ശിഷ്യൻമാരുടെ മുന്നിൽ പുതിയ ഒരു കല്പന വയ്ക്കുന്നു. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്ന്. എനിക്ക് തോന്നിയത് പോലെ ഒരു പക്ഷെ നിങ്ങൾക്കും തോന്നിയേക്കാം. ഇതു ഇത്ര വലിയ കാര്യം ആണോ. ഇതു എല്ലാവരും പറയുന്നതല്ലേ. എല്ലാ നേതാക്കളും മതങ്ങളും രാഷ്ട്രീയ നേതാക്കളും ഭരണകർത്താക്കളും സ്ഥിരം പറയുന്നത് അല്ലേ. എല്ലാവരും സ്നേഹിക്കുന്നതല്ലേ. മക്കൾ തമ്മിൽ സ്നേഹിക്കുന്നു. മാതാപിതാക്കൾ മക്കളെ സ്നേഹിക്കുന്നു. മക്കൾ മാതാപിതാക്കളെ സ്നേഹിക്കുന്നു. കാമുകികാമുകന്മാർ അനോന്യം സ്നേഹിക്കുന്നു. അതു വാക്കുകൾ കൊണ്ട് അനോന്യം പ്രകടിപ്പിക്കുന്നു ഞാൻ നിന്നെ സ്നേഹിക്കുന്നു, I Love You.. എന്നൊക്കെ പറഞ്ഞു അനോന്യം സ്നേഹം കൈമാറുന്നു.. ഫെബ്രുവരി മാസം സ്നേഹിക്കുന്നവർക്ക് വേണ്ടി ഒരു ദിവസവും വച്ചിരിക്കുന്നു.. എന്നാൽ മുപ്പത്തി നാലാം വാക്യം പെട്ടെന്ന് വായിച്ചാൽ ഇതിൽ കവിഞ്ഞത് ഒന്നും ഇല്ല എന്ന് തോന്നിയേക്കാം.. രണ്ടു വാചകങ്ങൾ ഉണ്ട്. ഒന്നാം വാചകം” നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയൊരു കല്പന ഞാൻ നിങ്ങൾക്ക് ഞാൻ നിങ്ങൾക്ക് തരുന്നു ” രണ്ടാം വാചകം “ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ…” രണ്ടു വാചകങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു” ; “അതായത് ആദ്യ വാചകം ഒരു പക്ഷെ നിങ്ങൾ ചെയ്യുന്നതും ചെയ്യുന്നു എന്നു പറയുന്നതും ആയിരിക്കാം. എന്നാൽ അങ്ങനെ അല്ല എങ്ങനെ ആണ് സ്‌നേഹിക്കേണ്ടതു എന്ന് യേശു പറഞ്ഞു കൊടുക്കുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ച പോലെ നിങ്ങൾ സ്നേഹിക്കണം എന്ന്. സ്നേഹം എന്ന വാക്കിന് യേശു പുതിയ ഒരു കാര്യം പറഞ്ഞു കൊടുക്കുന്നു. എന്റെ ജീവിതം നിങ്ങൾ കണ്ടില്ലേ എന്റെ കൂടെ നിങ്ങൾ നടന്നില്ലേ ഞാൻ ചെയ്തത് നിങ്ങൾ കണ്ടില്ലേ.. അതേ എന്റെ ജീവിതം തന്നെയാണ് ഞാൻ നിങ്ങളുടെ മുന്നിൽ വയ്ക്കുന്ന സ്നേഹം. പുതിയ കല്പന എന്ന് കേട്ടു പേടിക്കണ്ട ഞാൻ ജീവിച്ചില്ലേ നിങ്ങളുടെ മുന്നിൽ അതു പോലെ ജീവിച്ചാൽ മതി. ശത്രുവിനെ സ്നേഹിച്ച സ്നേഹം. കഷ്ടപ്പെടുന്നവരെ സ്നേഹിച്ച സ്നേഹം. ഉപദ്രവിച്ചവരെ സ്നേഹിച്ച സ്നേഹം. തള്ളി പറയും, ഒറ്റി കൊടുക്കും എന്നറിഞ്ഞിട്ടും സ്നേഹിച്ച സ്നേഹം.. ലേഖനത്തിൽ ആത്മവിന്റെ ഫലത്തിന്റെ ഒൻപതു കൂട്ടം കാര്യങ്ങൾ അതിന്റെ ആകെ തുക സ്നേഹം… വെറും വാക്കല്ല ചെയ്തു കാണിച്ചു കൊടുത്ത സ്നേഹം.. ശെരിക്കും എന്റെ ശിഷ്യൻമാർ എന്ന് നിങ്ങൾ പറയുന്നതിൽ അല്ല ഞാൻ ജീവിച്ച പോലെ ജീവിച്ചാൽ – ഞാൻ സ്നേഹിച്ച പോലെ സ്നേഹിച്ചാൽ ഞാനും നിങ്ങളും അല്ല ലോകം പറയും – അറിയും അവർ യേശുവിന്റെ ശിഷ്യൻമാർ എന്ന്. യേശുവിന്റെ പുതിയ കല്പന ഒരു പക്ഷെ ആദ്യ ഭാഗം നാം ചെയ്യുന്നവർ ആയിരിക്കാം അല്ലെങ്കിൽ ചെയ്യുന്നു എന്നു പറയുന്നവർ ആയിരിക്കാം അതിൽ പുതിയത് അവൻ സ്നേഹിച്ചപോലെ സ്നേഹിക്കുക എന്നതാണ്.. നമ്മുടെ സ്നേഹം എങ്ങനെ. വെറും വാക്കുകളിൽ ഒതുങ്ങി നില്കുന്നതാണോ. അതോ യേശു സ്നേഹിച്ച പോലെ ആണോ. സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ ഒരു കാര്യവും ഇല്ല എന്ന് വചനം പറയുന്നു… വാക്കുകളിലെ സ്നേഹം അതു പഴയ കല്പന ആണ്.. മാറ്റം ആവശ്യം ആണ് നമ്മുക്ക്. പുതു വർഷത്തിൽ സ്നേഹിക്കാം അനോന്യം യേശു സ്നേഹിച്ച പോലെ. അവന്റെ ജീവിതം പകർത്താം… അപ്പോൾ ലോകം അറിയും ഇവർ യേശുവിന്റെ ശിഷ്യൻമാർ എന്ന്…

– സാജൻ ബോവാസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.