റ്റി. പി. എം. ഡിമാപൂർ   സെന്റർ കൺവൻഷൻ ജനുവരി 11 മുതൽ 14 വരെ

നാഗാലാ‌ൻഡ്: ദി പെന്തെക്കൊസ്ത് മിഷൻ ഡിമാപൂർ സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ജനുവരി 11 മുതൽ 14 വരെ ഡിമാപൂർ  ഐ.എസ്.ബി.റ്റിക്ക്‌ സമീപം ഉള്ള പൂറാന ബസാർ റ്റി. പി. എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

post watermark60x60

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4: 30 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9: 30 ന് പൊതുയോഗം, ഉച്ചകഴിഞ്ഞ് 1.30 ന് കാത്തിരിപ്പ് യോഗവും നടക്കും.

ഇന്ത്യയുടെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ശുശ്രൂഷകരും വിശ്വാസികളും  കൺവൻഷനിൽ പങ്കെടുക്കും. ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ കൺവൻഷനിൽ പ്രസംഗിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷയും തുടർന്ന് 9: 30 ന് ഡിമാപൂർ സെന്ററിലെ നാഗാലാ‌ൻഡ്, അരുണാചൽ പ്രദേശ്, ആസ്സാം,പശ്ചിമ ബംഗാൾ  സംസ്ഥാനങ്ങളിൽ ഉൾപ്പെട്ട 32 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗം നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like