ലേഖനം: വഴി തെറ്റിയ അനുഗ്രഹങ്ങൾ | എബി ജോയി, ഊനേത്തു

ഒരുപിടി നിമിഷങ്ങൾ മാത്രം ബാക്കി ഒരു പുതു വർഷത്തിലേക്കു പ്രവേശിക്കാൻ. ഒട്ടുമിക്ക പെന്തക്കോസ്തു സഭകളിലും ഉപവാസം, പ്രാർത്ഥന യോഗങ്ങൾ നടക്കുന്നു. ഒരു വര്ഷം നടത്തിയ ദൈവത്തിനു നന്ദിയും, പുതുവർഷത്തിൽ അനേക അനുഗ്രഹങ്ങൾ പ്രാപിച്ചെടുക്കാനുള്ള ഒരുക്കങ്ങളും . അനേകം വാക്യശകലകൾ ബൈബിളിൽ നിന്നും അനുഗ്രഹത്തിനായി കണ്ടു പിടിച്ചു പ്രസംഗിച്ചു ജനത്തെ ഒരു സ്വപ്ന ലോകത്തേക്ക് നടത്തിപ്പിക്കപ്പെടുന്നു. “മരണം” എന്ന വില്ലൻ ആണ് പലരുടെയും “ഉണർവിന്റെ” രഹസ്യം കാരണം പ്രാസംഗികൻ പ്രാസം ഒപ്പിച്ചു കഴിഞ്ഞ വര്ഷം അനേകർ ലോകത്തിൽ നിന്നും മാറ്റപ്പെട്ടപ്പോൾ നമ്മെ ഒരു പോറൽ പോലും ഏൽക്കാതെ ദൈവം കാത്തു സൂക്ഷിച്ചില്ലേ” എന്ന് പറയുമ്പോഴേക്കും ജനം ഇളകാൻ തുടങ്ങും, എന്തൊരു ആത്മിക അന്തരീക്ഷം ആണ് പ്രയർ ഹാളിൽ. ലോകത്തുള്ള സകല മതത്തിൽ പെട്ടവരെയും ദൈവം ഇതുപോലെത്തന്നെ അല്ലെ കാത്തുസൂക്ഷിച്ചതു എന്ന് എന്തുകൊണ്ട് ചിന്തിക്കാൻ പറ്റുന്നില്ല? അപകടമരണങ്ങളിൽ മുൻപിൽ ദൈവജനം ആയിരുന്നു 2017-ൽ. ലോകത്തു ഏറ്റവും കൂടുതൽ പീഡനവും, കഷ്ടത സഹിച്ചതും, കുലചൈയ്യപ്പെട്ടതും ക്രിസ്തിയ വിശ്വാസികൾ ആണ് പ്രതേകിച്ചു മധ്യപൂർവ ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും . മലയാളി പെന്തക്കോസ്തു വിശ്വാസികളുടെ അനുഗ്രഹം എന്നുപറയുന്നത് നല്ല വീട് വെക്കുക , വണ്ടി മേടിക്കുക, സുഖലോലുപരായി ജീവിക്കുക, രോഗവും മരണവും വരരുത് എന്നിവയാണ് . ഇടയന്റെ പ്രസംഗവും ആടിന്റെ ആഗ്രഹവും ഇതാണ്. ഒരുവർഷത്തെ നന്ദി പറഞ്ഞു പുതുവർഷം എത്രത്തോളം സാമ്പത്തിക അനുഗ്രഹം പ്രാപിക്കാൻ പറ്റുമോ അത്രത്തോളം ഓസിൽ പ്രാപിക്കാനുള്ള വേദിയാണ് ന്യൂ ഇയർ മീറ്റിംഗുകൾ എന്നതിൽ സംശയം ഇല്ല. ജഡിക നന്മകൾ കൊണ്ട് അനുഗ്രഹിക്കുകയാണ് ദൈവ സ്നേഹം എന്ന് ജനം തെറ്റിദ്ധരിക്കപ്പെട്ടുകഴ്ഞ്ഞു. സത്യത്തിൽ എന്താണ് ക്രിസ്തിയ ജീവിതം? സുവിശേഷവുമായി എന്തെകിലും ബന്ധമുണ്ടോ ഇന്നത്തെ ന്യൂ ഇയർ മീറ്റിംഗുകൾക്ക്? ക്രിസ്തുവോ ശിഷ്യന്മാരോ ജീവിച്ചു കാണിച്ച എന്തെകിലും ഒരു മാതൃക ദൈവ സഭ പിന്തുടരുന്നുണ്ടോ ? ഇല്ല. 100 % ഇല്ല. പണ്ട് ഞാൻ എന്ത് ചെയ്തു എന്നല്ല ദൈവം നോക്കുന്നത് ഇന്ന് ഞാൻ എങ്ങനെ ആയിരിക്കുന്നു എന്നാണ് ദൈവം നോക്കുന്നത് . ഒരു പാസ്റ്റർ എങ്കിലും ഇങ്ങനെ തിരുമാനിക്കുമോ “ഇന്ന് വരെയും എനിക്ക് കിട്ടിയ എല്ലാ ലോക നന്മകളും ഞാൻ പാവപ്പെട്ടവർക്ക് കൊടുക്കുന്നു, ഈ പുതുവർഷത്തിൽ ഒന്നും ഇല്ലാത്തവനായി എന്നെയും കുടുംബത്തെയും ദൈവത്തിനു സമർപ്പിക്കുന്നു എന്ന്” ഉള്ളതിൽ പകുതി എങ്കിലും കൊടുക്കുവാൻ തയ്യാറാകുമോ? വിശ്വാസികൾ തങ്ങൾക്കുള്ള ഓഹരിയിൽ ഒരു പങ്ക് പാവപ്പെട്ടവർക്ക് കൊടുത്തു അവരുടെ ബുദ്ധിമുട്ടു തീർക്കുമോ? അപ്പോസ്തലന്മാരുടെ കാലത്തു അവർക്കാണിച്ച മാതൃക എന്തായിരുന്നു. മരണത്തിൽ നിന്നും കാത്തോളണേ എന്നുള്ള പുതിയനിയമ ഭക്തന്റെ പ്രാർത്ഥന നിരീശ്വര വാദിയുടെ ജീവിതത്തിനു തുല്യം ആണ് . നിത്യജീവനെകുറിച്ച് പ്രത്യാശയുള്ളവർ ഒരുദിവസം മുൻപേ ദൈവഹിതം എങ്കിൽ ആ പ്രത്യാശ നാട്ടിൽ എത്തുവാൻ ആഗ്രഹിക്കുന്നവരാണ്. ദൈവഹിതം എന്തോ അതുമാത്രം ആണ് നമ്മിൽ നടക്കേണ്ടത് അല്ലാതെ കർത്താവെ ഞങ്ങളിൽ ആരും മരിക്കുവാൻ ഇടവരരുതേ എന്നല്ല ഞങ്ങൾ ലോകത്തിനു അനുരൂപപെട്ടു നശിക്കാതിരിക്കാൻ അതിനുമുൻപ് മരണത്തിൽ ഞങ്ങളെ അങ്ങ് എടുത്തുകൊള്ളേണമേ എന്നാകട്ടെ ന്യൂ ഇയർ പ്രാർത്ഥന. 2018-ൽ വീടിനോ, ജോലിക്കോ, സമ്പത്തിനോ വേണ്ടി പ്രാർത്ഥിക്കാതെ ദൈവമേ ഇ വര്ഷം ഞാൻ എനിക്കുള്ളതിൽ പകുതി ദരിദ്രർക്ക് കൊടുക്കും. ആഡംബര ജീവിതം ഒഴിവാകും, ഞാൻ 1000 പേരോട് എങ്കിലും സുവിശേഷം പറയും, ദരിദ്രരെ അവഗണിക്കില്ല കാരണം അവർ അങ്ങയുടെ സൃഷ്ടി ആണ്, ഞാൻ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു അനേകരുടെ കണ്ണുനീർ ഒപ്പും, എന്റെ കൂടുതൽ സമയം ഞാൻ അവരോടൊപ്പം ചിലവഴിക്കും. ജാതി മത വ്യതാസമില്ലാതെ കഷ്ടമനുഭവിക്കുന്നവരെ ഞാൻ എന്റെ നെഞ്ചോടു ചേർത്ത് പിടിക്കും. അങ്ങനെ ഞാൻ നിന്റെ മാതൃകയുള്ള മകനായി/മകളായി ജീവിക്കും ഇങ്ങനെ പ്രാർത്ഥിച്ചു തീരുമാനം എടുക്കാൻ പറ്റുമോ. ഇതാണ് ദൈവിക അനുഗ്രഹം. ദൈവം തന്റെ മക്കളെ സ്നേഹിക്കുന്നത് പണവും, ആരോഗ്യവും, സുരക്ഷിതത്വവും കൊടുത്തായിരുങ്കിൽ അപ്പോസ്തലനായ പൗലോസും, മറ്റു ശിക്ഷ്യന്മാരും കർത്താവിനാൽ ഏറ്റവും വെറുക്കപെട്ടവരാണ് . അവന്റെ വാക്കിനാൽ വല നിറച്ചു മീൻ കിട്ടിയപ്പോൾ അത് വിറ്റു പണക്കാരൻ ആയി ജീവിക്കാൻ അല്ല, അത് പൂർണമായി ഉപേക്ഷിച്ചു ക്രിസ്തുവിനെ അനുഗമിക്കുവാൻ മനസ്സുള്ളവൻ ആണ് യഥാർത്ഥ ക്രിസ്തു ശിക്ഷ്യൻ.

പുതുവർഷ ആശംസകൾ

– എബി ജോയി, ഊനേത്തു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.