ഈജിപ്ത് സര്‍ക്കാര്‍ ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചുപൂട്ടുന്നു

കെയ്റോ: മിന്യാ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന നാല് ക്രൈസ്തവ ദേവാലയങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയതായ്  റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എതിര്‍പ്പുമായ് വിശ്വാസികള്‍ രംഗത്ത് വന്നെങ്കിലും എതിര്‍പ്പിനെ വകവെക്കാതെ ബലം പ്രയോഗിച്ചു ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ദേവാലയങ്ങള്‍ അടച്ചുപൂട്ടുകയായിരുന്നു. പ്രാര്‍ത്ഥന ഒരു കുറ്റമാണെങ്കില്‍ തങ്ങളെ ശിക്ഷിക്കട്ടെ എന്നാണു വിശ്വാസികളുടെ നിലപാട്.

അതെ സമയം കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്ക് നേരെ തീവ്രവാദ ആക്രമണങ്ങള്‍ നടക്കുന്നതും അവരുടെ സ്വത്തുവകകള്‍ പിടിച്ചടക്കുന്നതും പതിവായിരിക്കുകയാണ്. ഇസ്ലാമിക് വര്‍ഗ്ഗീയവാദികളുടെ ആക്രമത്തില്‍ നിന്നും ക്രൈസ്തവരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണെന്ന പരാതി പൊതുവേ ഉയരുന്ന സാഹചര്യത്തിലാണ് അധികാരികളുടെ ഭാഗത്ത് നിന്നും ക്രൈസ്തവര്‍ക്ക് നീതി നിക്ഷേധിക്കപ്പെടുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ പത്തുശതമാനം മാത്രമാണ് ക്രൈസ്തവർ.

-ADVERTISEMENT-

-ADVERTISEMENT-

You might also like