ചെറുചിന്ത:അസൂയയുടെ ശൗൽ ഭാവം | ജസ്റ്റിൻ കായംകുളം

അപ്പോൾ ശൗൽ ഏറ്റവും കോപിച്ചു .തന്നെക്കാൾ ചെറിയ ചെറുക്കനെ എല്ലാവരും പുകഴ്ത്തുന്നത് കേട്ടപ്പോൾ സഹിക്കാൻ കഴിയാതെ അസൂയഭാവത്തിന്റെ ശൗലാധികാരം കോപിക്കുന്നു….വെറുമൊരു ദരിദ്രനും എളിയവനുമായ ഇടയച്ചെറുക്കൻ ,അവനു കഴിവുണ്ടായാലും ശക്തി ഉണ്ടായാലും എന്റെ മുകളിൽ വരാൻ പാടില്ല എന്ന ഞാനെന്ന ഭാവമാണ് കോപത്തിന് പിന്നിൽ ഉണ്ടായത്. നാളെകളിൽ രാജസ്ഥാനത്തെത്തെത്തേണ്ടവനെ കൊല്ലാൻ അധികാരത്തിന്റെ കുന്തവുമായി അസൂയക്കാരൻ ചെല്ലുകയാണ്..ഇന്നും കാണാം ഇത്തരത്തിലുള്ള ശൗൽ ഭാവങ്ങൾ.കൂടെ നിൽക്കുന്നവന്റയെ വളർച്ചയിൽ അസൂയപ്പെടുന്ന ശൗൽ ഭാവങ്ങളുടെ മേലുള്ള ദുരാത്മാക്കൾ ഒരുവനെ അപായപ്പെടുത്താൻ തക്ക വഴികൾ തേടുകയാണ് ..മാനസികമായോ,ശാരീരികമായോ,സാമ്പത്തികമായോ ഉള്ള കുന്തങ്ങളുമായി ചുമരോട് ചേർക്കാൻ പാകത്തിൽ ചാട്ടുകയാണു…എന്നാൽ വിവേകത്തോടെ മാറിക്കളയാൻ സാധിക്കുമോ നിന്നെ അവർ ഭയപ്പെടുന്ന സമയങ്ങൾ ഉണ്ട്. തകർക്കാൻ നോക്കിയ അസൂയയുടെ കുന്തങ്ങൾ അവനെ ജനങ്ങളുടെ നായകനാക്കി തീർത്തു.നീ നായകൻ ആകേണ്ടിയവനാണോ കുന്തങ്ങൾ നിനക്ക് നേരെ ചാട്ടിയേക്കാം….ഭയപ്പെടേണ്ട നിന്നിൽ പകർന്നിരിക്കുന്ന അഭിഷേകം നിന്നെ തകർക്കാൻ നോക്കിയവന്റെ മുകളിൽ നിന്നെ കൊണ്ടെത്തിക്കും.പ്രാര്ഥനയാകുന്ന കിന്നരം വായിച്ചു മുന്നേറുക..ദൈവത്തിനു അഭിഷിക്തൻമാരെ ആവശ്യമുണ്ട്.. നിന്നിൽ പകർന്നിരിക്കുന്ന ദർശനം പൂർത്തീകരിക്കപ്പെടണമെങ്കിൽ ചില ശൗലാധികാരങ്ങൾ ഉണ്ടായേ മതിയാകൂ..നാം വിശ്വസ്തരാകുക.. ..ദൈവം നമ്മോട് കൂടെയുണ്ടാകും..

post watermark60x60

✍🏻 ജസ്റ്റിൻ കായംകുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like