നമ്മുക്ക് ചുറ്റും: “ആടാം പാടാം YO! YO!!

ബിനു വടക്കുംചേരി

തലമുറകളെ നേര്‍വഴിയിലേക്ക് നയിച്ചവരും നയിക്കേണ്ടവരുമായവര്‍ കാലത്തിന്റെ കുത്തോഴുക്കില്‍ നവയുഗ യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ആടാനും പാടാനും അവസരമൊരുക്കി യുവജന ക്യാമ്പുകള്‍ നൃത്തവേദിയാക്കി മാറ്റുകയാണ്. നാനവര്‍ണ്ണ ലേസര്‍ രശ്മികളുടെ മറവില്‍ നിയന്ത്രങ്ങള്‍ ഒന്നുമില്ലാതെ ചാടിമറിയുന്നത്‌ അത്മീയമാണോ എന്ന് അനുവാചകര്‍ ചിന്തിച്ചാലും. ഇന്ത്യക്ക് അകത്തും പുറത്തുമായി പല പട്ടണങ്ങളില്‍ നടത്തപെടുന്ന ഇത്തരം ക്യാമ്പുകളില്‍ അനേക യുവജനങ്ങള്‍ പങ്കെണ്ടുക്കുന്നു എന്നത് ശ്രദ്ധയമാണ്. ഫ്ലാറ്റുകള്‍കുള്ളില്‍ സ്വാതന്ത്ര്യം നഷ്ട്ടപെട്ടവര്‍ക്ക് ‘അടിപൊളിയായി’ തോന്നുന്ന ഇത്തരം ക്യാമ്പുകളെ അറിഞ്ഞോ അറിയാതെയോ പ്രൊമോട്ട് ചെയുന്നത് നമ്മുടെ സഭകളിലെ ശുശ്രുഷകര്‍ തന്നെയെന്നതാണ് ദുഖ:സത്യം. സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിക്കുന്ന പരസ്യങ്ങൾ / ബ്രോഷറുകളില്‍ നിന്നും മനസിലാക്കുവാൻ കഴിയും വചനത്തിനു പ്രധ്യാനത കൊടുക്കാതെ ആരാധനയെന്ന വ്യാജേനെ വെറും ‘ഡാന്‍സിംഗ്’ മാത്രമുള്ള ഇത്തരം കൂട്ടായ്മകൾ യുവജനങ്ങളുടെ ആത്മീയവര്‍ധനയ്ക്ക് മുഖന്തരമോ എന്ന് മാതാപിതാക്കള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

post watermark60x60

അഞ്ചപ്പവും രണ്ടുമീനും ബാലന്റെ കൈയില്‍ കൊടുത്തുവിട്ട മാതാപിതാക്കള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു തന്റെ മകനെ അയച്ചിരിക്കുനത് ‘വചന കേള്‍വിക്കാനെന്നു’. ബാലന്‍ കേട്ടതായ വചനങ്ങള്‍ എല്ലാം തന്നെ അവന്റെ ജീവിതത്തില്‍ അനുഗ്രമായി തീര്‍ന്നു. അതുകൊണ്ടുതന്നെ തന്റെ കൈയിലുള്ള ആഹാരം ‘മറ്റുള്ളവര്‍ക്ക്’ കൊടുക്കുവാന്‍ അവനെ പ്രേരിപ്പിച്ചത്. തന്റെ ഉള്ളില്‍ ക്രിയചെയ്ത വചനം നിമിത്തം കര്‍ത്താവിന്റെ കൈകളിലേക്ക് പൂർണ്ണമനസോടെ സമര്‍പ്പിച്ചപ്പോള്‍ അത്ഭുതമായിമാറി, ഒരു വലിയൊരു ജനതയുടെ വിശപ്പിനെ ശമിപ്പിക്കാന്‍ അതു അവസരമൊരുക്കി.

വാസ്തവത്തില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഓര്‍മ്മവെച്ച നാള്‍ മുതല്‍ കേള്‍ക്കുന്നതാണ് ‘വചനം’. ഒരു ഇരുപതു വയസു പ്രായമുള്ള യവ്വനക്കാരാൻ , കണക്കാക്കിയാല്‍ ഓര്‍മ്മവെച്ച നാള്‍ മുതല്‍ ചുരുങ്ങിയത് വര്‍ഷത്തില്‍ 52 പ്രസംഗം വീതം 14 വര്‍ഷം കേട്ടിരിക്കാം. വചന കേള്‍വിയുടെ അഭാവമല്ല മറിച്ച് അതൊന്നും ഏറ്റുടുക്കാന്‍ ഈ തലമുറയ തയാറാകുന്നില്ല എന്നതാണ് വാസ്തവം. അതിനു മറ്റൊരു കാരണം കൂടി ഉണ്ട് ഇതില്‍ 100 തവണ ഉയര്‍ത്ത ലാസര്‍ തുടങ്ങി, അബ്രഹാം, ജോസഫ്‌,ദാവിദ്, ഏലിയാവ് തുടങ്ങിയവരുടെ വിഷയങ്ങള്‍ അവരില്‍ ആവര്‍ത്തന വിരസത വരുത്തിയേക്കാം. ഇവിടെയാണ്‌ ഇത്തരം ക്യാമ്പുകളുടെ മുതലെടിപ്പ്.

Download Our Android App | iOS App

ദൈവികവചനങ്ങള്‍ ഗ്രഹികെണ്ടിവണ്ണം ഗ്രഹിക്കാതെയും , ദൈവിക ശബ്ദം തിരിച്ചറിയാതെയും പോകുന്ന തലമുറകള്‍ക്കു ആത്മീയ അധപതനത്തിന്നു കാരണമാകും എന്നതില്‍ രണ്ടുപക്ഷമില്ല.

കര്‍ത്താവിന്റെ അരികിലേക്ക് വചന ധ്യാനത്തിന് പറഞ്ഞയിച്ച മാതാപിതാക്കള്‍ ഈ കാലത്തിലെ മതപിതാക്കള്‍ക്ക് ഒരു ഉത്തമ മാതൃകയാണ്. അതിനു തയ്യാറാകുന്നപക്ഷം വചനത്തില്‍ വേരുറച്ച നിങ്ങളുടെ കുട്ടികള്‍ ആകാം നാളെ അനേകരുടെ ആത്മീയ വിശപ്പ്‌ അകറ്റാനായി ദൈവം ഉപയോഗിക്കുക്ക. അപ്പോള്‍ത്തന്നെ പ്രാധ്യാനിത കൽപ്പിക്കാതെ മാതാപിതാക്കളുടെ അസ്യാന്നിധത്തില്‍ അരങ്ങേറുന്ന അനിയന്ത്രണമായ ഇത്തരം നൃത്തവേദികളിലേക്ക് സ്വന്തം മക്കളെ പറഞ്ഞുവിടുന്നതിനു മുമ്പായി പ്രിയ മാതാപിതാക്കളെ ഒന്ന് ചിന്തിക്കുക്ക, സൂക്ഷിക്കുക അപകടം പതിയിരിക്കുന്നു. –

ബിനു വടക്കുംചേരി.

-ADVERTISEMENT-

You might also like