ബഹുഭാര്യത്വത്തിനു അമേരിക്കയില്‍ സ്വീകാര്യത വര്‍ദ്ധിക്കുന്നതായ് പഠനം

ബഹുഭാര്യത്വത്തോട് അമേരിക്കക്കാര്‍ക്ക് ആഭിമുഖ്യം വര്‍ദ്ധിക്കുന്നതായ് പുതിയ സര്‍വ്വേ. അടുത്തിടെ നടന്ന ഗോൾപ് പോൾ ( Gallup Poll) സര്‍വ്വേ  അനുസരിച്ച് അമേരിക്കയിലെ സാധാരണക്കാരില്‍ മുന്‍പ് എന്നത്തേക്കാളും ബഹുഭാര്യത്വം അംഗീകരിക്കപ്പെടുകയാണ്. സർവ്വേയിൽ പങ്കെടുത്ത 17 ശതമാനം അമേരിക്കക്കാരും ഒന്നിലധികം പങ്കാളികള്‍ ഉള്ളതില്‍  ധാർമികമായ് ഒരു അസ്വഭാവീകതയും ഇല്ല എന്നാ അഭിപ്രായക്കാരാണ്. കഴിഞ്ഞ വര്ഷം ഇത് 14 ശതമാനവും 2003-ല്‍ ഇത് വെറും 7 ശതമാനവുമായിരുന്നു.

എന്നാല്‍ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ബഹുഭാര്യത്വം ഇപ്പോഴും നിയമവിരുദ്ധമാണ്. ചില മതങ്ങള്‍ ബഹുഭാര്യത്വം അന്ഗീകരിക്കുന്നുണ്ടെങ്കിലും ക്രൈസ്തവരുടെ ഇടയില്‍ ബഹുഭാര്യത്വം ഇതുവരെ ഒരു ചര്‍ച്ച ആയി ഉയര്‍ന്നു വന്നിരുന്നില്ല. എന്നാല്‍  അമേരിക്കയില്‍ ബഹുഭാര്യത്വത്തിനു ലഭിക്കുന്ന സ്വീകാര്യത അനുദിനം വര്‍ദ്ധിച്ചു വരുന്നതായ് ന്യൂയോർക്ക് ടൈംസ് ലേഖകൻ റോസ് ദൗതത്ത് പറയുന്നു.

കഴിഞ്ഞ മാസം എമോറി ലോ സ്കൂളിലെ സീനിയർ ലെക്ചറർ നീയമപരമായ ബഹുഭാര്യത്വത്തെ കുറിച്ച് ഒരു വിശദമായ ബുക്ക്‌ എഴുതിയിരുന്നു. ഈ വിഷയത്തില്‍ സജീവ ചര്‍ച്ച തുടങ്ങി വയ്ക്കുന്ന ആദ്യത്തെ പ്രസ്സിധീകരണമാണ് തന്റെതെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ബഹു ഭാര്യ വിഷയത്തില്‍ അമേരിക്കന്‍ ജനതയുടെ ചിന്തയില്‍ സമൂലമായ ഒരു മാറ്റം ആണ് ഇത് ആവശ്യപ്പെടുന്നത്. രാഷ്ട്രീയ നിരീക്ഷകരുടെയും, നീയമ വിദഗ്ദ്ധരുടെയും അഭിപ്രായം സമീപ ഭാവിയില്‍ ബഹുഭാര്യത്വം അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ നീയമ വിധേയമാക്കി കൂടില്ല എന്നാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like